പ്രതീകാത്മക ചിത്രം | Photo: AFP
ന്യൂഡല്‍ഹി: നിലവിലുള്ള ഉടമ്പടികളോ പദ്ധതികളോ ആഗോള താപവര്‍ധനവിനെ പ്രതിരോധിക്കാന്‍ പര്യാപ്തമായേക്കില്ലെന്ന് പഠനങ്ങൾ. ആഗോള താപവര്‍ധനവ് 2030 ഓടെ 1.5 ഡിഗ്രി സെല്‍ഷ്യസ് മറികടക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചാണ് (IPCC) ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. വ്യാവസായിക വിപ്ലവത്തിന് മുന്‍പുള്ളതിനെ (1850-1900) അപേക്ഷിച്ച് ആഗോള താപനവര്‍ധനവില്‍ അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ആഗോള താപനിലയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ് രേഖപ്പെടുത്തുന്നത് കാലാവസ്ഥാ പ്രതിസന്ധികള്‍ക്ക് കാരണമാകും. കടുത്ത ചൂട് മഞ്ഞുപാളികളുരുകാന്‍ കാരണമാകുകയും അതുവഴി ആഗോള സമുദ്ര നിരപ്പില്‍ വര്‍ധനവുണ്ടാക്കുകയും ചെയ്യും. 2050 ഓടെ പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനമെന്ന ആശയമായിരുന്നു ലോകരാജ്യങ്ങള്‍ മുന്നോട്ട് വെച്ചത്. 2019 മായി താരതമ്യപ്പെടുത്തുമ്പോള്‍ 2030 ഓടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം പകുതിയായി കുറയ്ക്കുക, കല്‍ക്കരി ഉപയോഗം 2040 ഓടെ പൂര്‍ണമായും ഒഴിവാക്കുക എന്നീ ആശയങ്ങള്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്
മുന്നോട്ട് വെച്ചിരുന്നു.
അതേ സമയം, ജീവിതശൈലിയിലൂടെയുള്ള പരിസ്ഥിതിസംരക്ഷണം എന്ന ആശയമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. മിഷന്‍ ലൈഫ് -Mission LiFE (lifestyle for environment) എന്ന പദ്ധതിയ്ക്ക് കഴിഞ്ഞ കൊല്ലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്.
കാലാവസ്ഥാ വ്യതിയാനത്താല്‍ ഏറ്റവുമധികം ബാധിക്കപ്പെടുന്ന സ്ഥലങ്ങളിലാണ് ലോക ജനസംഖ്യയുടെ പകുതിയോളം കഴിയുന്നത്. ഐപിസിസിയുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ രാജ്യങ്ങള്‍ അതിവേഗം പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനമെന്ന ലക്ഷ്യം കൈവരിക്കണമെന്നും അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു. ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് 2050 ഓടെ പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനം കൈവരിക്കാനും നിര്‍ദേശമുണ്ട്. പൂജ്യം കാര്‍ബണ്‍ എന്ന ലക്ഷ്യത്തില്‍ ഇന്ത്യ 2070-യോടെയും ചൈന 2060-യോടെയും എത്തപ്പെടുമെന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് അസാധ്യമാണെന്നാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.
Content Highlights: ipcc report warns that 1.5 degree celesius hike will be recorded by 2030
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..