അധിനിവേശ സസ്യങ്ങൾ നീലഗിരിയ്ക്ക് വെല്ലുവിളി; തുരത്താൻ നടപടിയുമായി അധികൃതർ


അധിനിവേശ സസ്യങ്ങള്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യമുള്ളതിനാല്‍ വന്യജീവികളും ഭക്ഷ്യദൗര്‍ലഭ്യം പോലെയുള്ള ബുദ്ധിമുട്ട് നേരിടുകയാണ്

പ്രതീകാത്മക ചിത്രം | Photo-Mathew Om

നീലഗിരിയില്‍ നിന്നും അധിനിവേശ സസ്യങ്ങളെ തുരത്താന്‍ നടപടിയുമായി അധികൃതര്‍. സസ്യങ്ങളെ ഒഴിവാക്കാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് കളക്ടര്‍. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അധിനിവേശ സസ്യങ്ങളാല്‍ സമ്പന്നമാകുന്ന അവസ്ഥയാണ് നീലഗിരിയുള്ളത്. അധിനിവേശ സസ്യങ്ങള്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യമുള്ളതിനാല്‍ വന്യജീവികളും ഭക്ഷ്യദൗര്‍ലഭ്യം
പോലെയുള്ള ബുദ്ധിമുട്ട് നേരിടുകയാണ്. 'ഗ്രീന്‍ തമിഴ് നാട് മിഷന്‍' എന്ന പേരിലുള്ള പദ്ധതി പ്രകാരം ഊട്ടിയിലാവും ഇത് നടപ്പാക്കുക. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ജില്ലാ ഭരണക്കൂടം, വനം വകുപ്പ് അധികൃതരുമായി യോഗവും ചേര്‍ന്നിരുന്നു.

യോഗത്തില്‍ അധിനിവേശ സസ്യങ്ങള്‍ പ്രാദേശികമായി പടര്‍ന്നാലുണ്ടാകുന്ന ആഘാതങ്ങളെ കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചിരുന്നു. മരങ്ങള്‍ നടുന്ന പ്രദേശങ്ങളില്‍ പ്രാദേശികമായി പ്രാധാന്യം കല്‍പിക്കപ്പെടുന്നവയ്ക്ക് മുന്‍തൂക്കം നല്‍കാനും നിര്‍ദേശമുണ്ട്.



പുതിയവ നടുമ്പോള്‍ ജിയോ ടാഗിങ് സംഘടിപ്പിക്കാനും പദ്ധതി നിഷ്‌കര്‍ഷിക്കുന്നു. നട്ടതിന് ശേഷമുള്ള പരിപാലനവും മുഖ്യമാണ്. നിലവില്‍ അധിനിവേശ സസ്യങ്ങള്‍ ഒഴിവാക്കിയ മേഖലകളില്‍ പ്രാദേശിക സസ്യങ്ങള്‍ കൂടുതല്‍ നടണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. അധിനിവേശ സസ്യങ്ങള്‍ മൂലം ജൈവൈവിധ്യ നാശം പോലെയുള്ളവ അഭിമുഖീകരിക്കേണ്ടി വരുമെന്നും വനം വകുപ്പ് അധികൃതര്‍ പറയുന്നു.

Content Highlights: invasive species to be removed in nilgiris


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented