പ്രതീകാത്മക ചിത്രം | Photo: Gettyimage
രാജ്യത്തിന്റെ വനവിസ്തൃതിയിലും (Forest over) വനാവരണത്തിലും (Tree Cover) 2021-ല്‍ രേഖപ്പെടുത്തിയത് 2,261 സ്‌ക്വയര്‍ കിലോമീറ്ററിന്റെ വര്‍ധനവ്. സംസ്ഥാനങ്ങളില്‍ 2021-ലെ കണക്കുകള്‍ പ്രകാരം വനവിസ്തൃതിയില്‍ മുന്‍പന്തിയില്‍ ആന്ധ്രാ പ്രദേശാണ്. 8,276 സ്‌ക്വയര്‍ കിലോമീറ്റര്‍ വനവിസ്തൃതിയാണ് ആന്ധ്രാ പ്രദേശിന് സ്വന്തമായുള്ളത്. ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ടാണ് (ഐഎസ്എഫ്ആര്‍) ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. 2019-ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വനവിസ്തൃതിയില്‍ മാത്രം 1,540 സ്‌ക്വയര്‍ കിലോമീറ്ററിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
വനമേഖലയുടെ മൊത്തം വിസ്തീര്‍ണമാണ് വനവിസ്തൃതിയെങ്കില്‍ കൂടുതല്‍ മരങ്ങള്‍ ഒരുമിച്ച് കാണപ്പെടുന്ന മേഖലകളാണ് വനാവരണമെന്ന പേരിലറിയപ്പെടുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വനാവരണത്തില്‍ മാത്രം 721 സ്‌ക്വയര്‍ കിലോമീറ്ററിന്റെ വര്‍ധനവാണ് (2019-യുമായി താരതമ്യം ചെയ്യുമ്പോള്‍) രേഖപ്പെടുത്തിയത്. രാജ്യത്തെ ആവാസവ്യവസ്ഥകള്‍ പുനഃസ്ഥാപിക്കാനും വനവിസ്തൃതിയുര്‍ത്താനും നിരവധി പദ്ധതികള്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടപ്പാക്കിയിരുന്നു. വനവത്കരണം, മരം നടീല്‍ പോലെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിനായി ആസൂത്രണം ചെയ്തത്.
കേന്ദ്ര ഗവണ്‍മെന്റിന്റെ ഗ്രീന്‍ ഇന്ത്യ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായുള്ള സാമ്പത്തിക സഹായം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാക്കിയിരുന്നു. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ കീഴില്‍ വരുന്ന എട്ടോളം പദ്ധതികളിലൊന്ന് മാത്രമാണ് ഗ്രീന്‍ ഇന്ത്യ മിഷന്‍. ഇന്ത്യയുടെ വനവിസ്തൃതി സംരക്ഷിക്കുക, പുനഃസ്ഥാപിക്കുക, വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്ക് പിന്നിലുള്ളത്.
Content Highlights: indias forest tree cover rose sqkm in 2021 isfr report
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..