പിൻവശത്തെ തൂവലുകൾക്ക് പിങ്ക് നിറം; അപൂർവയിനം കുളക്കൊക്ക് നെടുമണിയിൽ


കുളക്കൊക്കുകളുടെ ചരിത്രത്തിൽ ഇത്തരം നിറത്തിലുള്ളൊരു പക്ഷിയെ ഇതിനുമുമ്പ് കണ്ടതായി അറിവില്ല

ഇന്ത്യൻ പോണ്ട് ഹെറോൺ | Photo-By Charles J. Sharp - Own work, from Sharp Photography, sharpphotography.co.uk, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=116379077

കൊല്ലങ്കോട്: കൗതുകക്കാഴ്ചയായി അപൂർവ നിറത്തിലുള്ള കുളക്കൊക്ക്. അപൂർവയിനം പക്ഷികളുടെ ആവാസകേന്ദ്രമായ തെന്മല താഴ്‌വരയിലെ നെടുമണിയിലാണ് കുളക്കൊക്കിനെ (ഇന്ത്യൻ പോണ്ട് ഹെറോൺ) കണ്ടെത്തിയത്. ഇരുചിറകും പിൻവശത്തെ തൂവലുകളും പിങ്ക് നിറമുള്ളതുമായ കൊക്കിനെ നെടുമണിയിലെ കർഷകനും ശാസ്ത്രസാഹിത്യപരിഷത് പ്രവർത്തകനുമായ സക്കീർഹുസൈന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം രാവിലെ കണ്ടത്.

കുളക്കൊക്കുകളുടെ ചരിത്രത്തിൽ ഇത്തരം നിറത്തിലുള്ളൊരു പക്ഷിയെ ഇതിനുമുമ്പ് കണ്ടതായി അറിവില്ല. എന്നാൽ, കാലാവസ്ഥാവ്യതിയാനം മൂലമോ, ജനിതകവ്യതിയാനം മൂലമോ നിറവ്യത്യാസം ഉണ്ടായതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പക്ഷികളെക്കുറിച്ച് അടുത്തറിയുന്നവർ പറയുന്നത്. അതേസമയം, ആരെങ്കിലും കൊക്കിനെ പിടികൂടി തൂവലുകളിൽ കൃത്രിമമായി ചായംപൂശി വിട്ടതാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.



പക്ഷിനിരീക്ഷണത്തിലും ഫോട്ടോഗ്രാഫിയിലും കമ്പമുള്ള സക്കീർഹുസൈൻ പക്ഷിയെ കൂടുതൽ നിരീക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കൂടുതൽസമയം ഒരിടത്ത്‌ നിൽക്കാതെ പറന്നുപോവുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അപൂർവയിനം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാറുള്ള സക്കീർ ഹുസൈൻ നിറവ്യത്യാസം പ്രകടമായ കൊക്കിന്റെ ചിത്രങ്ങൾ പക്ഷിനിരീക്ഷകരായ പലർക്കും അയച്ചുകൊടുത്ത്‌ സംശയനിവാരണം നടത്താനുള്ള ശ്രമത്തിലാണ്.

Content Highlights: indian pond heron found in thenmala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented