കാലാവസ്ഥ ഉച്ചകോടി; നിക്ഷേപത്തിന് ഊന്നല്‍ നല്‍കാനൊരുങ്ങി ഇന്ത്യ


ഭൂപേന്ദർ യാദവ്‌ | Photo-ANI

കാലാവസ്ഥാസംബന്ധിയായ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള നിക്ഷേപത്തിന് ഊന്നൽ നൽകിയാകും ഇന്ത്യ ഇത്തവണ COP 27 കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കുകയെന്ന് കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ്. COP 27 ഈജിപ്തിലെ ഷര്‍മ് അല്‍ ഷെയ്ക്കില്‍ നവംബര്‍ 6 മുതല്‍ 18 വരെ നടക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം യു.കെയിലെ ഗ്ലാസ്‌ഗോയിലായിരുന്നു കാലാവസ്ഥാ ഉച്ചകോടി (COP 26) സംഘടിപ്പിച്ചത്.

Read Also-'പൊള്ളയായ വാഗ്ദാനങ്ങള്‍'; കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഗ്രെറ്റ ത്യുന്‍ബെ



"കാലാവസ്ഥാ നിക്ഷേപമെന്നത് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇതിന്റെ സാധ്യതയിലും മറ്റും വ്യക്തത അനിവാര്യമാണ്. ലോണുകളുടെയോ ​ഗ്രാന്റുകളുടേയോ സബ്‌സിഡികളുടേയോ രൂപത്തിലാണോ, സ്വകാര്യ മേഖലയിൽ നിന്നാണോ പൊതുമേഖലയിൽ നിന്നാകണോ-തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത അനിവാര്യമാണ്, ഭൂപേന്ദര്‍ യാദവ് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇതുവരെ നടപ്പിലാക്കിയ പദ്ധതികളെല്ലാം രാജ്യത്തിന്റെ സ്വന്തം വരുമാനത്തില്‍ നിന്നുള്ള നിക്ഷേപത്തിലാണ് നടപ്പിലാക്കിയതെന്ന് പരിസ്ഥിതി സെക്രട്ടറി ലീന നന്ദന്‍ പ്രതികരിച്ചു.

അതേസമയം, രൂക്ഷമായ കാലാവസ്ഥാപ്രതിസന്ധിയിലേക്കാണ് ഭൂമി നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ഞായറാഴ്ച ഈജിപ്തില്‍ ആരംഭിക്കുന്ന കാലാവസ്ഥാ ഉച്ചകോടി ഭൂമിയെ സംരക്ഷിക്കാനുള്ള അഭിലാഷവും അന്താരാഷ്ട്ര സഹകരണവും വീണ്ടെടുക്കാനുള്ള ള്ള വേദിയാണെന്ന് ഗുട്ടറെസ് പറഞ്ഞു. cop 27 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ 198 രാജ്യങ്ങളാകും പങ്കെടുക്കുക.

Content Highlights: india to stick on the climate finance for the climate change conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented