രാജ്യത്തെ ആദ്യ ഹൈവേ വന്യജീവി ഇടനാഴി നാഗ്പുരിലൊരുങ്ങുന്നു


നാഗ്പുരിനും മുംബൈയ്ക്കുമിടയിലുള്ള ബാലാസാഹേബ് താക്കറെ സമൃദ്ധി മഹാമാര്‍ഗിലാണ് രാജ്യത്തെ ഹൈവേ വന്യജീവി ഇടനാഴിയൊരുങ്ങുക.

നാഗ്പുരിനും മുംബൈയ്ക്കുമിടയിൽ ഒരുങ്ങുന്ന വന്യജീവി ഇടനാഴി | Photo- twitter.com/ParveenKaswan

നാഗ്പുര്‍: രാജ്യത്തെ ആദ്യ ഹൈവേ വന്യജീവി ഇടനാഴി നാഗ്പുരിലൊരുങ്ങുന്നു. നാഗ്പുരിനും മുംബൈയ്ക്കുമിടയിലുള്ള ബാലാസാഹേബ് താക്കറെ സമൃദ്ധി മഹാമാര്‍ഗിലാണ് രാജ്യത്തെ ഹൈവേ വന്യജീവി ഇടനാഴിയൊരുങ്ങുക. 26 വന്യജീവി പാലങ്ങളാണ് ഒരുങ്ങുന്നത്. ഇതില്‍ ഒന്‍പത് ഓവര്‍പാസ്സുകളും 17 അണ്ടര്‍പാസ്സുകളും ഉള്‍പ്പെടുന്നു. 1950 ല്‍ ഫ്രാന്‍സിലാണ് ആദ്യ വന്യജീവി ഇടനാഴി വരുന്നത്. വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള ഹൈവേകളില്‍ വാഹനം ഇടിച്ചു വന്യമൃഗങ്ങള്‍ ചാവുന്നത് സ്ഥിരം സംഭവമാണ്. ഇതിനുള്ള പരിഹാരമായാണ് വന്യജീവി ഇടനാഴികള്‍ എന്ന ആശയം പലയിടങ്ങളിലും പ്രാവർത്തികമായത്.

701 കിലോമീറ്റര്‍ ദൂരമുള്ള ബാലാസാഹേബ് താക്കറെ സമൃദ്ധി മഹാമാര്‍ഗില്‍(എക്സ്പ്രസ് ഹൈവേ) ഒരുങ്ങുന്ന വൈന്യജീവി ഇടനാഴികൾ പ്രത്യേക വേലികെട്ടി തിരിക്കുന്നുണ്ട്. വന്യമൃഗങ്ങള്‍ റോഡിലേക്ക് കയറുന്നത് തടയാനാണിത്. ഹൈവേയുടെ 117 കിലോമീറ്റര്‍ ഭാഗം വനപ്രദേശത്തിലൂടെ കടന്നു പോകുന്നത്. മൂന്ന് പരിസ്ഥിതി ലോല പ്രദേശങ്ങളും ഇതിലുൾപ്പെടും. വനം വകുപ്പാണ് വന്യജീവി ഇടനാഴി എന്ന ആശയത്തിനു പിന്നില്‍.

ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് ഇന്ത്യയിലാദ്യമായി വന്യജീവി ഇടനാഴി നിര്‍മ്മിക്കുന്നത്. സിമന്റോ ഇരുമ്പോ ഉപയോഗിക്കാതെയാണ് നിര്‍മാണം. കാനഡ. മൊന്റാന, ജര്‍മനി, കൊളറാഡോ, ബ്രസീല്‍, നെതര്‍ലാന്റ്‌സ് തുടങ്ങിയ ഇടങ്ങളിലെ വന്യജീവി ഇടനാഴികള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണ്.

32 മുതല്‍ 60 മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള ഇടനാഴികള്‍ക്ക് 120 മീറ്റര്‍ നീളമുണ്ട്. ഹൈവേ കടന്നു പോകുന്ന പ്രദേശമായതിനാല്‍ ശബ്ദ മലിനീകരണത്തിന് സാധ്യതയുണ്ട്. ഇത് തടയാനുള്ള സംവിധാനങ്ങളും ഇടനാഴിയിലുണ്ടാകും. 2020 ലാണ് ഇടനാഴിക്കായി സ്ഥല പരിശോധന നടക്കുന്നത്. വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ മുഖ്യ പങ്ക് വഹിക്കുന്നവയാണ് ഇടനാഴികളെന്ന് വിദ്ഗധര്‍ പറയുന്നു. എല്ലാ തരം വന്യമൃഗങ്ങള്‍ക്കും ഉതകുന്ന തരത്തിലായിരിക്കും ഇടനാഴിയുടെ നിര്‍മാണമെന്ന് അധികൃതര്‍ പറയുന്നത്.

Content Highlights: india's first animal overpass to be set up in mumbai and nagpur express highway

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented