പ്രതീകാത്മക ചിത്രം | ഫോട്ടോ:മനീഷ് ചേമഞ്ചേരി
ന്യൂഡല്‍ഹി: രാജ്യത്ത് രേഖപ്പെടുത്താന്‍ തുടങ്ങിയതില്‍ പിന്നെ ചൂടേറിയ ഫെബ്രുവരിയാണ് നാം അഭിമുഖീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. 1901-ല്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ചൂടേറിയ ഫെബ്രുവരിയാണ് ഇക്കഴിഞ്ഞതെന്ന് ഇന്ത്യന്‍ മെറ്ററിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (IMD) പുറത്തു വിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന ശരാശരി താപനില ഇക്കഴിഞ്ഞ മാസം 29.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. മാര്‍ച്ച്, മേയ് മാസങ്ങളില്‍ ചൂട് ഇനിയും കനക്കുമെന്നും മുന്നറിയിപ്പ്.
രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ ഈ വേനലില്‍ ദിനംതോറും സാധാരണയെക്കാള്‍ താപനില രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉഷ്ണതരംഗ സംഭവങ്ങള്‍ അധികരിക്കുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച്, മേയ് മാസങ്ങളില്‍ ഉഷ്ണതരംഗ സംഭവങ്ങള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്‌തേക്കും. ഇത് ഗോതമ്പിന്റെ ഉത്പാദനത്തെയും ബാധിച്ചേക്കും.
2022-ല്‍ ഉഷ്ണതരംഗ സംഭവങ്ങള്‍ മൂലം രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. സാധാരണയെ അപേക്ഷിച്ച് മഴയുടെ അളവിലും കുറവ് രേഖപ്പെടുത്തി. 68 ശതമാനമാണ് മഴയുടെ അളവില്‍ ഫെബ്രുവരി മാസം മാത്രം രേഖപ്പെടുത്തിയ കുറവ്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി രാജ്യത്തെ ഉഷ്ണതരംഗ സംഭവങ്ങളില്‍ ഉയര്‍ച്ച രേഖപ്പെടുത്തി.
Content Highlights: india records hottest February ever, heatwaves to double this year
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..