റഷികുലിയ നദിക്കരയിൽ ഇക്കുറി കൂടൊരുക്കിയ ഒലിവ് റിഡ്‌ലി കടലാമകൾ | Photo: PTI
ഇത്തവണ ഒഡീഷന്‍ നദിക്കരയില്‍ മുട്ടയിട്ടത് റെക്കോഡ് കണക്കിന് വരുന്ന ഒലിവ് റിഡ്‌ലി കടലാമകള്‍. ഗഞ്ജാം ജില്ലയിലെ ഋഷികുലിയ നദിയില്‍ 6.37 ലക്ഷം ഒലിവ് റിഡ്‌ലി കടലാമകളാണ് ഇക്കുറി മുട്ടിയിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 86,000 കടലാമകളുടെ വര്‍ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഒലിവ് റിഡ്‌ലി കടലാമകള്‍ കൂട്ടത്തോടെ കൂടൊരുക്കുന്ന മാസ് നെസ്റ്റിങ് ഇക്കൊല്ലം ഫെബ്രുവരി 23-ന് ആരംഭിച്ചിരുന്നു. ബെര്‍ഹംപുര്‍ വനംവകുപ്പാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.
കഴിഞ്ഞവര്‍ഷം 5,50,317 ലക്ഷം കടലാമകളാണ് മുട്ടിയിട്ടത്. 2018-ല്‍ ഇത് നാല് ലക്ഷത്തിലധികമായിരുന്നു. ഇക്കുറി കൂടൊരുക്കല്‍ ഒരു മാസം മുന്‍പേ ആരംഭിച്ചതായും ഈ രംഗത്തെ വിദ്ഗധര്‍ പറയുന്നു. ഇനിയും മുട്ടകള്‍ വിരിയാനുണ്ടെന്നാണ് കരുതപ്പെടുന്നത്. മുട്ടകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. വേട്ടക്കാരില്‍ നിന്നും മുട്ടകള്‍ സംരക്ഷിക്കാന്‍ പ്രദേശവാസികളുടെയടക്കം സഹായം തേടിയിട്ടുണ്ട്.
മുട്ടയിട്ടതിന് ശേഷം പെണ്‍ കടലാമകള്‍ കടലിലേക്ക് മടങ്ങും. കുറുനരി, കാട്ടുപന്നി, പക്ഷികള്‍ തുടങ്ങിയവയില്‍ നിന്നും മുട്ടകള്‍ ഭീഷണി നേരിടുന്നുണ്ട്. മുട്ടകള്‍ സംരക്ഷിക്കുന്നതിനായി ഇക്കുറി മേഖലയില്‍ വേലിയും കെട്ടിയിട്ടുണ്ട്. പക്ഷികളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി കൊതുക് വലകളും ഉപയോഗിക്കും. അമ്മ കടലാമകളുടെ അസാന്നിധ്യത്തില്‍ കുഞ്ഞന്‍ കടലാമകളെ തിരികെ കടലിലെത്തിക്കാന്‍ സഹായിക്കുന്നത് അധികൃതരാണ്.
Content Highlights: in a first over 6.37 lakh endangered olive ridley turtles lay eggs in odisha beach
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..