പ്രതീകാത്മക ചിത്രം | Photo-Gettyimages
പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ അനധികൃത കയറ്റുമതി തുടര്‍ന്ന് യു.കെയും ജര്‍മ്മനിയും. ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നത് ടര്‍ക്കിയിലേക്കാണ്. 2020 ല്‍ യു.കെയുടെ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ 40 ശതമാനവും ടര്‍ക്കിയിലേക്കാണ് കയറ്റുമതി ചെയ്യപ്പെട്ടത്. ടര്‍ക്കിയിലെത്തുന്ന മാലിന്യങ്ങള്‍ അവിടെ കത്തിച്ചു കളയുകയാണ് പതിവ്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഗ്രീന്‍പീസ് എന്ന സംഘടനയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമുള്ള രാജ്യങ്ങളുടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കയറ്റുമതിയില്‍ ഇരുപത് മടങ്ങ് വര്‍ധനവാണുണ്ടായത്. യൂറോപ്യന്‍ യൂണിയന്റെയും യു.കെയുടെയും നിയമപ്രകാരം റീസൈക്ലിങ്ങിന് അല്ലാതെയുള്ള കയറ്റുമതികള്‍ക്ക് അനുമതി നല്‍കുന്നില്ല. എന്നാല്‍ ഈ നിയമത്തിന്റെ പരിപൂര്‍ണമായ ലംഘനമാണിവിടെ നടക്കുന്നത്. 2020 ല്‍ ഒന്നരലക്ഷത്തോളം ടണ്‍ വരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കയറ്റുമതിയാണ് ജര്‍മനിയും നടത്തിയത്. 2016 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴ് മടങ്ങിന്റെ വര്‍ധനവ്.
ജര്‍മ്മനിയില്‍ നിന്നുള്ള 400 കണ്ടെയ്‌നര്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിലവില്‍ ടര്‍ക്കി തുറമുഖങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. അവ ഇറക്കുമതി ചെയ്ത ടര്‍ക്കിഷ് കമ്പനി 2 ബി പ്ലാന്റ് പിന്നീട് ഇവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതാണ് ഇതിന് കാരണം. യൂറോപ്പില്‍ നിന്ന് ടര്‍ക്കിയിലേക്ക് വരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സാമ്പത്തിക അവസരമല്ല മറിച്ച് പാരിസ്ഥിതിക ഭീഷണിയാണെന്ന് ഗ്രീന്‍പീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ടര്‍ക്കിയിലേക്കുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കയറ്റുമതി അനിയന്ത്രിതമായി തുടരുകയാണ്.
രാജ്യത്തെ പത്ത് നഗരങ്ങളിലായി നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ അനധികൃതമായി പാടങ്ങള്‍, നദികളിള്‍, റോഡരികിലും മറ്റുമായി പുറന്തള്ളപ്പെടുകയാണ്. മെഡിറ്റേറിയന്‍ സമുദ്രത്തിലെത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ 20 ശതമാനത്തിന്റെയും ഉറവിടം ടര്‍ക്കിയാണ്. ഏകദേശം ഒരു ലക്ഷത്തോളം ടണ്‍ വരുമിത്. ടര്‍ക്കിയിലെ ജലാശയങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക്കുകളുടെ വലിയ നിക്ഷേപവുമുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കയറ്റുമതിക്ക് ടര്‍ക്കി ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷമാദ്യം നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും പൂര്‍ണമായും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.
Content Highlights: import of plastic waste from uk and germany to turkey shows a rise
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..