ആര്‍ട്ടിക്കില്‍ ചൂട് കൂടുന്നു; താപനിലയില്‍ ആഗോള ശരാശരിയുടെ ഏഴിരട്ടി വര്‍ധന


ബാരന്റ്‌സ് സമുദ്ര മേഖലയിലുണ്ടാവുന്ന താപനില വ്യതിയാനങ്ങള്‍ യു.എസിലും യൂറോപ്പിലുടനീളമുള്ള കടുത്ത പ്രതികൂല കാലാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Photo-Gettyimage

ര്‍ട്ടിക്കിലെ ആഗോള താപന തോത് അനിയന്ത്രിതമായ തോതില്‍ ഉയരുന്നതായി കണ്ടെത്തല്‍. ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. നോര്‍വീജിയന്‍ മെറ്ററിയോളജിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ബാരന്റ്‌സ് സമുദ്രത്തിന്റെ വടക്കന്‍ മേഖലയിലുണ്ടാവുന്ന കനത്ത ചൂടാണ് ആര്‍ട്ടിക്കിലുടനീളമുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് പിന്നിലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മഞ്ഞുപാളികള്‍ കൂടുതലായി ഉരുകുന്നത് സൂര്യപ്രകാശത്തിന്റെ പ്രതിഫലനത്തിന്‌ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് സമുദ്രങ്ങള്‍ ചൂട് കൂടുതല്‍ ആഗിരണം ചെയ്യുന്നതിലേക്ക് നയിക്കും. തുടര്‍ച്ചയെന്നോണം അന്തരീക്ഷത്തില്‍ കൂടുതല്‍ ചൂട് തങ്ങി നില്‍ക്കുന്നത് ആഗോള താപന തോത് കൂട്ടുമെന്നും വിദ്ഗധര്‍ പറയുന്നു.

ബാരന്റ്‌സ് സമുദ്രമേഖലയുടെ വടക്കന്‍ മേഖലയിലുണ്ടാവുന്ന മാറ്റങ്ങളാണ് വടക്കെ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീവിടങ്ങളിലെ കനത്ത പ്രതികൂല കാലാവസ്ഥയ്ക്ക് ഇടയാക്കുന്നതെന്നും കരുതപ്പെടുന്നുണ്ട്. സമുദ്ര മേഖലയിലെ പ്രതിവര്‍ഷ ശരാശരി താപനിലയില്‍ അടുത്തിടെയായി വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഇത് ബാരന്റ്‌സ് സമുദ്രത്തിന്റെ വടക്കന്‍ മേഖലയെയും അതിന്റെ ദ്വീപുകളെയും ആഗോള താപനത്തിന്റെ പ്രത്യാഘാതം അതിവേഗത്തില്‍ ബാധിക്കപ്പെടുന്ന സ്ഥലങ്ങളായി തിരിച്ചറിയപ്പെടാന്‍ കാരണമായിട്ടുണ്ട്. ഏറ്റവും മികച്ച കാലാവസ്ഥാ മാതൃകകള്‍ പോലും ബാരന്റ്‌സ് സമുദ്രത്തിലെ താപന തോതിന്റെ വേഗത കണക്കാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന പഠനത്തിന്റെ കണ്ടെത്തല്‍ കാലാവസ്ഥാ നിരീക്ഷകരും ശരി വെയ്ക്കുന്നുണ്ട്. സ്‌വാല്‍ബാര്‍ഡ് ദ്വീപ് സമൂഹത്തില്‍ സ്ഥാപിക്കപ്പെട്ട കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നാണ് താപനിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്.

ആര്‍ട്ടിക്കിലെ താപന തോത് ആഗോള ശരാശരിയെക്കാള്‍ മൂന്നിരട്ടി വേഗതയിലാണെന്ന് മുമ്പേ കണ്ടെത്തലുണ്ടായിരുന്നു.

1981 മുതല്‍ 2020 വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയ അന്തരീക്ഷ താപനിലയെ അടിസ്ഥാനമാക്കിയുള്ളതാണ് വിവരശേഖരണം. ഇത് പ്രകാരം ബാരന്റ്‌സ് സമുദ്രത്തിന്റെ വടക്കന്‍ മേഖലയില്‍ ആര്‍ട്ടിക്കിന്റെ ശരാശരി തോതുമായി താരതമ്യം ചെയ്യുമ്പോള്‍ 2 മുതല്‍ 2.5 ഇരട്ടി വരെ വര്‍ധനവ് രേഖപ്പെടുത്തിയെങ്കില്‍ ശരാശരി ആഗോള താപന തോതില്‍ 5 മുതല്‍ 7 ഇരട്ടി വരെയാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. മഞ്ഞുരുകല്‍ തോത് ഇത്തരത്തില്‍ ക്രമാതീതമായ തുടരുകയാണെങ്കില്‍ ആര്‍ട്ടിക്ക് പ്രദേശം ഉടന്‍ നോര്‍ത്ത് അറ്റ്‌ലാന്റിക്കിന് സമാനമാകുമെന്നാണ് വിലയിരുത്തല്‍. സയന്റിഫിക്ക് റിപ്പോര്‍ട്ട്‌സ് എന്ന ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: Ice melting rate rises; Will the Arctic soon become the North Atlantic?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented