സങ്കരയിനം മലയണ്ണാൻ വീണ്ടും; ഇത്തവണ ചിന്നാറിൽ, ആശങ്കയോടെ ഗവേഷകർ!


സരിന്‍.എസ്.രാജന്‍

മറയൂരിലാണ് ആദ്യമായി മലയണ്ണാനും ചാമ്പല്‍ മലയണ്ണാനും തമ്മിലുള്ള ഇണചേരല്‍ നമീര്‍ ഉള്‍പ്പെടെയുള്ള ഗവേഷക സംഘത്തിന്റെ ശ്രദ്ധയില്‍പെടുന്നത്.

ചിന്നാറിൽ കണ്ടെത്തിയ സങ്കരയിനത്തിന്റെ ചിത്രം. കൊല്ലം കൊട്ടാരക്കര സ്വദേശിയും ജി.എസ്.ടി വകുപ്പിൽ അസി.സ്റ്റേറ്റ് ടാക്‌സ് ഓഫീസറുമായ ആർ.ശ്രീജിത്തിന്റെ ക്യാമറയിൽ പതിഞ്ഞത്.

കേരളത്തിൽ കണ്ടുവരുന്ന ചാമ്പൽ മലയണ്ണാനും, സാധാരണ മലയണ്ണാനും ചേർന്നുള്ള സങ്കരയിനത്തെ വീണ്ടും കണ്ടെത്തി. ഇടുക്കി ജില്ലയിൽ ചിന്നാർ മേഖലയിലാണ് ഇത്തവണ അവയെ കണ്ടത്. ആശങ്കയുണർത്തുന്ന കണ്ടെത്തലാണിതെന്ന് ഗവേഷകർ പറയുന്നു. 2007 ലാണ് സങ്കരയിനം മലയണ്ണാനെ ആദ്യം നിരീക്ഷിച്ചത്. അത് ചിന്നാറിന് സമീപത്തെ മറയൂരിൽ നിന്നായിരുന്നു.

ഒരേ വിഭാഗത്തിൽ പെട്ട രണ്ട് ജന്തുവർഗ്ഗങ്ങൾ തമ്മിൽ ഇണചേർന്ന് സങ്കരയിനം ഉണ്ടാകുന്നത്, അത്തരം ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കാൻ പോകുന്നതിന്റെ സൂചനയാകാമെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ, ചാമ്പൽ മലയണ്ണാനും (Grizzled Giant Suirrel, Ratufa macroura), സാധാരണ മലയണ്ണാനും (Indian Giant Squirrel, Ratufa indica) ചേർന്നുള്ള സങ്കരയിനത്തെ ശുഭസൂചനയായി കാണാനാകില്ല.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

"ഇങ്ങനെ ജന്മം കൊള്ളുന്ന സങ്കരയിനങ്ങളിൽ പലതിനും പ്രത്യുത്പാദനശേഷി കുറവായിരിക്കും. കഴുതയും കുതിരയും ചേർന്നുണ്ടാകുന്ന കോവർ കഴുത ഇതിന് ഉദാഹരണം", തൃശ്ശൂരിൽ കോളേജ് ഓഫ് ഫോറസ്ട്രിയിൽ വൈൽഡ് ലൈഫ് വിഭാഗം പ്രൊഫസ്സറായ ഡോ.പി.ഒ നമീർ പറയുന്നു.

മലയണ്ണാന്‍ | Photo-sali palode

"'ഇത്തരം സങ്കരയിനങ്ങൾ പ്രകൃതിക്ക് ഗുണകരമാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കേരളത്തിൽ ചിന്നാർ മേഖലയിൽ മാത്രം കണ്ടുവരുന്നതും എണ്ണത്തിൽ കുറവുള്ളതുമായ ചാമ്പൽ മലയണ്ണാന്റെ അംഗസംഖ്യ ഇതോടെ ഗണ്യമായി കുറയും. സങ്കരവത്ക്കരണം ജനതികശുദ്ധി (genetic purtiy) നഷ്ടപ്പെടുത്തും. അതുകൊണ്ട് തന്നെ എണ്ണത്തിൽ വളരെ കുറവുള്ള ചാമ്പൽ മലയണ്ണാനെ അത് വംശനാശത്തിലേക്കെത്തിക്കും", ഡോ. നമീർ അഭിപ്രായപ്പെട്ടു.

ചിന്നാറിൽ നിന്നുള്ള സങ്കരയിനത്തിന്റെ ചിത്രം കൊല്ലം കൊട്ടാരക്കര സ്വദേശിയും ജി.എസ്.ടി വകുപ്പില്‍ അസി.സ്റ്റേറ്റ് ടാക്‌സ് ഓഫീസറുമായ ആര്‍.ശ്രീജിത്തിൻെറ ക്യാമറയിലാണ് പതിഞ്ഞത്.

'മറയൂരിലാണ് ആദ്യമായി മലയണ്ണാനും ചാമ്പല്‍ മലയണ്ണാനും തമ്മിലുള്ള ഇണചേരല്‍ നമീര്‍ ഉള്‍പ്പെട്ട ഗവേഷക സംഘത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്നുള്ള പഠനത്തില്‍ മലയണ്ണാന്റെയും ചാമ്പല്‍ മലയണ്ണാന്റെയും നിറ സവിശേഷതകളുള്ളവയെ കണ്ടെത്തുകയായിരുന്നു'

'റാറ്റുവ' (ratuva) ജീനസിൽ പെട്ടവയാണ് ചാമ്പൽ മലയണ്ണാനും, സാധാരണ മലയണ്ണാനും. അടുത്ത ജനിതകബന്ധുക്കളാണിവ. ഇത്തരം അടുത്ത ബന്ധുക്കൾ തമ്മിലുള്ള പ്രജനനം, പ്രത്യുത്പാദന ശേഷിയില്ലാത്ത (sterile) അടുത്ത തലമുറയെ സൃഷ്ടിക്കാൻ സാധ്യത കൂടുതലാണ്. ഇപ്പോൾ ചിന്നാറിൽ കണ്ട സങ്കരയിനത്തിനും ഇതേ പ്രശ്‌നമുണ്ടാകാം. അതെപ്പറ്റി കൂടുതൽ പഠനം ആവശ്യമാണ്.

ചാമ്പൽ മലയണ്ണാനും, സാധരണ മലയണ്ണാനും ഇടപഴകാൻ പാകത്തിൽ ഒരേ മേഖലയിൽ കഴിയുന്നത് ഒഴിവാക്കുകയാണ് ഇതിനൊരു പ്രതിരോധ മാർഗമായി പറയുന്നത്. എന്നാൽ, വേലികെട്ടി ഇത് സാധ്യമാക്കാൻ കഴിയില്ല. മറയൂരില്‍ ആദ്യമായി കണ്ടെത്തിയ സങ്കരയിനത്തിന്റെ സാന്നിധ്യം ഇന്നിപ്പോള്‍ ചിന്നാര്‍ വരെ എത്തിനില്‍ക്കുന്നു. ചാമ്പല്‍ മലയണ്ണാന്റെയും മലയണ്ണാന്റെയും രൂപ, നിറ സവിശേഷതകളുള്ള മലയണ്ണാനെ ഇപ്പോള്‍ ചിന്നാര്‍ മേഖലയിലടക്കം വ്യാപകമായി കണ്ടുവരുന്നുണ്ട്.

ചാമ്പല്‍ മലയണ്ണാന്‍ | ഫോട്ടോ:മാതൃഭൂമി

മറയൂര്‍ മേഖലയില്‍ ഗവേഷണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പോകുമ്പോഴാണ് ആദ്യമായി ഇത്തരത്തില്‍ ചാമ്പല്‍ മലയണ്ണാന്റെയും മലയണ്ണാന്റെയും ഇണചേരല്‍ (mating) കാണുന്നത്. അപ്പോഴാണ് ഇതേ പറ്റി കൂടുതല്‍ പഠനങ്ങള്‍ക്ക് നമീർ തുടക്കമിട്ടതും. ഡോ.നമീർ, കിരൺ തോമസ്, ഡി.കെ വിനോദ്കുമാർ, ജോമൽസ് മാത്യു ജോൺ, എം.ഷാജി എന്നിവർ ചേർന്ന് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് 'ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സ'യിൽ 2008 ൽ പ്രസിദ്ധീകരിച്ചിരുന്നു.

Content Highlights: hybrid giant squirrel again spotted in kerala ; reasons and disadvantages

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented