അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികള്‍ക്ക് കീഴില്‍ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിനെ മുക്കാന്‍ പോന്നത്ര ജലം


220 മീറ്റര്‍ മുതല്‍ 820 മീറ്റര്‍ വരെ ആഴത്തിലുള്ള ജലശേഖരമാണ് മഞ്ഞുപാളികള്‍ക്ക് കീഴില്‍ മറഞ്ഞിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

സ്‌ക്രിപ്പ്‌സ് ഇൻസ്റ്റിട്ട്യൂഷൻ ഓഫ് ഓഷ്യാനോഗ്രാഫിയുടെ നേതൃത്വത്തിലുള്ള സംഘം അന്റാർട്ടിക്കയിൽ | Photo-KERRY KEY/COLUMBIA UNIVERSITY

ഭൂമിയില്‍ ഒട്ടേറെ നിഗൂഢതകള്‍ ഒളിച്ചു വെച്ചിരിക്കുന്ന ഒരിടമാണ് അന്റാര്‍ട്ടിക്ക. ഇനിയും അറിയാനുള്ള ആ നിഗൂഢതകളില്‍ പുതിയൊരെണ്ണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക് മഞ്ഞുപാളിക്കടിയിലെ അതി ഭീമന്‍ ജലശേഖരമാണ് പുതിയ കണ്ടുപിടിത്തം. അവിടെ വില്ലിയന്‍സ് ഐസ് സ്ട്രീമിന് കീഴിലാണ് വന്‍തോതിലുള്ള ജലശേഖരം കണ്ടെത്തിയത്. 220 മീറ്റര്‍ മുതല്‍ 820 മീറ്റര്‍ വരെ ആഴത്തിലുള്ള ജലശേഖരമാണ് മഞ്ഞുപാളികള്‍ക്ക് കീഴില്‍ മറഞ്ഞിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

യു.എസിലെ സാന്‍ ഡിയാഗോയില്‍ സ്‌ക്രിപ്പ്‌സ് ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ് ഓഷ്യാനോഗ്രാഫിയിലെ ഡോ.ക്ലോയി ഗുസ്റ്റാഫ്‌സണ്‍ (Chloe Gustafson) നേതൃത്വം നല്‍കുന്ന സംഘമാണ് കണ്ടെത്തലിന് പിന്നില്‍. ഇത്ര അളവിലുള്ള ജലത്തിന് മഞ്ഞുപാളികളുടെ ചലനത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. മഞ്ഞുപാളികളുടെ ചലന വേഗത കൂട്ടാനോ കുറയ്ക്കാനോ ഇവയ്ക്ക് സാധിക്കും. ഏറ്റവും കുറഞ്ഞ അളവില്‍ പോലും, ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ പകുതി മുക്കാന്‍ പോന്നത്ര വെള്ളമാണ് മഞ്ഞുപാളികള്‍ക്കടിയിലുള്ളത്.

അന്റാര്‍ട്ടിക്കയിലെ ഈ ജലശേഖരത്തെ കുറിച്ച് മുമ്പു തന്നെ അറിവുകളുണ്ടായിരുന്നു. എന്നാല്‍, അതിന്റെ വ്യാപ്തി നിര്‍ണയിക്കപ്പെടുന്നത് ആദ്യമായാണ്. ആറ് ആഴ്ച നീണ്ട പഠനങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ കണ്ടെത്തല്‍ നടത്തിയത്.

മഞ്ഞ് പാളികളുടെ ഏറ്റക്കുറച്ചിലുകള്‍ മഞ്ഞുരുകുന്നത് കാരണമാകുകുയും, ആ വെള്ളമെല്ലാം മഞ്ഞുപാളികള്‍ക്കിടയില്‍ അടിഞ്ഞുകൂടുകയും ചെയ്തതാകാം. അടിത്തട്ടിലെ കല്ലുകളിലെ ചൂട് മൂലം ഭൂഗര്‍ഭജലത്തെ താരതമ്യേന ചൂടുള്ളതാക്കി. ചൂട് വെള്ളം മുകളിലേക്ക് എത്തുകയാണെങ്കില്‍ മഞ്ഞുപാളികളുടെ ചലനവേഗം കൂടുമെന്ന് ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക സര്‍വേ ശാസ്ത്രജ്ഞനായ ഡോ. ടോം ജോര്‍ദാന്‍ പറയുന്നു. 'സയന്‍സ്' ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Content Highlights: huge amount of underground water have been found under ice sheets

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented