കൊടൈക്കനാൽ ഡിവിഷനിലെ മനവന്നൂർ റേഞ്ചിൽ നിർമാണം പുരോഗമിക്കുന്ന വീട് | Screengrab
ചെന്നൈ: കല്ലും കോണ്‍ക്രീറ്റുമൊന്നുമില്ലാത്ത ഒരു വീടിന്റെ നിര്‍മ്മാണത്തിരക്കിലാണ് കൊടൈക്കനാല്‍ ഡിവിഷനിലെ മന്നവനൂര്‍ റേഞ്ചിലെ വനംവകുപ്പ്. കൊടൈക്കനാല്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും പ്ലാസ്റ്റിക് കുപ്പികളുപയോഗിച്ചാണ് വീടിന്റെ നിര്‍മാണം. മലമുകളില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികളാണ് വനംവകുപ്പ് ഇതിനായി ഉപയോഗിക്കുന്നത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊടൈക്കനാല്‍ മലനിരകളിലേക്ക് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടു പോകുന്നതിന് വിലക്കുണ്ട്. നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും പ്ലാസ്റ്റിക് കുപ്പികളുടെ സാന്നിധ്യം ഇപ്പോഴും മലനിരകളില്‍ കാണാം. ഇതിന് പ്രതിവിധിയെന്നോണമാണ് വനംവകുപ്പ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നത്.
പ്ലാസ്റ്റിക് കുപ്പികളില്‍ മണല്‍നിറച്ച് അടുക്കി വെച്ച ശേഷം സിമന്റിട്ട് ബലപ്പെടുത്തിയാണ് വീട് നിര്‍മിക്കുന്നത്. മനവന്നൂരിലെ എക്കോ ടൂറിസം കേന്ദ്രത്തിലാണ് വീടിന്റെ നിര്‍മാണം.
Content Highlights: home which is purely made out of plastic bottles
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..