
Photo: Credit|www.hawaiinewsnow.com
പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപില്‍ മദ്യമൊഴുകുന്ന അരുവി. ഓടയിൽ നിന്നെത്തുന്ന വെള്ളം കലർന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയത്. എന്നാല്‍ മദ്യമൊഴുകുന്ന പുഴ പ്രകൃത്യാ ഉണ്ടാവുന്നത് നടപ്പുള്ള കാര്യമല്ലല്ലോ. ഹവായിയില്‍ കണ്ടെത്തിയ ഈ മദ്യപ്പുഴയ്ക്ക് പിന്നിലും പരിസ്ഥിതിയോടുള്ള മനുഷ്യന്റെ അശ്രദ്ധതന്നെയാണ്.
കഴിഞ്ഞമാസം ഹവായിലെ ഒവാഹു ദ്വീപില്‍ ഹൈക്കിങ് നടത്തിയിരുന്ന ഒരാളാണ് 1.2 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യമുള്ള അരുവി കണ്ടെത്തിയത്. കുറഞ്ഞ ആൽക്കഹോൾ കണ്ടന്റുള്ള വിഭാഗത്തിൽപ്പെട്ട ബിയറുകളില്‍ അടങ്ങുന്ന അത്രയും ആല്‍ക്കഹോള്‍ ഈ അരുവിയിലെ ജലത്തില്‍ ഉണ്ടെന്നാണ് ആരോഗ്യവിഭാഗത്തിൻറെ കണ്ടെത്തൽ.
ഇതുവഴി പോകുന്നതിനിടെ വെള്ളത്തിന് വിചിത്രമായൊരു ഗന്ധം അനുഭവപ്പെട്ടതാണ് ഹൈക്കറിന് സംശയം ജനിപ്പിച്ചത്. ഉടന്‍ തന്നെ അദ്ദേഹം പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകയെ ബന്ധപ്പെടുകയും അവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അരുവിയില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുണ്ടാവാനുള്ള കാരണം വ്യക്തമായത്. ഓടയിലൂടെ ഒഴുകിയെത്തിയ ആല്‍ക്കഹോള്‍ ആണ് അരുവിയിലെ ജലത്തെ മലിനമാക്കിയത്. ഹവായിയിലെ ലഹരി പാനീയ വിതരണക്കാരായ പാരഡൈസ് ബീവറേജസിന് ഈ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. അവര്‍ക്ക് ഈ പ്രദേശത്ത് ഒരു സംഭരണ ശാലയുണ്ട്.
എന്നാല്‍ ഈ ചോര്‍ച്ചയെ കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്നാണ് പാരഡൈസ് ബീവറേജസ് പറയുന്നത്. എങ്കിലും അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ പറഞ്ഞു.എവിടെ നിന്നാണ് ആല്‍ക്കഹോള്‍ ചോര്ന്നുവരുന്നത് എന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന വാര്‍ത്തയാണെങ്കിലും സംഭവം തന്നെ ആശ്ചര്യപ്പെടുത്തുന്നതല്ലെന്നും ഹവായില്‍ ഇത്തരം മലിനീകരണങ്ങള്‍ സാധാരണമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ കാരോള്‍ കോക്സ് പറഞ്ഞു. പൈപ്പ് ഇപ്പോള്‍ അടച്ചിട്ടുണ്ട്.
content highlights: Hiker discovers Hawaian stream with 1.2 percent alcohol content
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..