ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കില്‍നിന്ന് ഇന്ധനം- ഇന്‍സ്പയര്‍ അവാര്‍ഡ് നേടി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി


1 min read
Read later
Print
Share
vikram
നരിക്കുനി: 2020-21 വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡിനായി നരിക്കുനി ഗവ: ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി വിക്രം സി.യുടെ ആശയം തിരഞ്ഞെടുത്തു. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനും ചേര്‍ന്ന് ദേശീയ തലത്തില്‍ ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതന ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനാണ് ഇന്‍സ്പയര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാലിന്യ-സംസ്‌കരണവുമായി ബന്ധപ്പെട്ട് വിക്രം സ്വന്തമായി വികസിപ്പിച്ചെടുത്ത ആശയമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കില്‍ നിന്നും കണ്ടന്‍സേഷന്‍ വഴി ക്രൂഡോയിലിനോട് സാദൃശ്യമുള്ള ഇന്ധനം ഉത്പാദിപ്പിക്കുന്നതാണ് പ്രൊജക്ട്. ഈ ഇന്ധനത്തില്‍നിന്ന് നിന്ന് പെട്രോള്‍, ഡീസല്‍, ടാര്‍, ടാര്‍പ്പെന്റയിന്‍ എന്നിവ വേര്‍തിരിച്ചെടുത്ത് മലിനീകരണം കുറച്ച് വാഹനമോടിക്കാന്‍ കഴിയുന്ന പ്രോജക്ടാണ് തയ്യാറാക്കിയത്. 10,000 രൂപയാണ് അവാര്‍ഡ് തുക.

പുന്നശ്ശേരി സ്വദേശി ചാത്തങ്ങാരി ഗോപാലകൃഷ്ണന്റെയും മഞ്ജുളയുടെയും മകനാണ് വിക്രം. സ്‌കൂള്‍ പി.ടി.എ.യും സ്റ്റാഫ് കൗണ്‍സിലും വിക്രമിനെ അഭിനന്ദിച്ചു.

Content Highlights: High school student wins inspire award, plastic waste

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Giant Panda

1 min

തൂവെള്ള നിറത്തിലൊരു ഭീമന്‍ പാണ്ട, കണ്ടെത്തിയത് ചൈനയിലെ സെച്വാന്‍ പ്രവിശ്യയിൽ

May 30, 2023


Harpy Eagle

1 min

കൂടൊരുക്കുക 60 അടി ഉയരമുള്ള മരത്തിൽ, ഭയപ്പെടുത്തുന്ന നോട്ടം; മഴക്കാടുകളിലെ ഹാർപ്പി ഈ​ഗിൾ 

May 29, 2023


Bison

1 min

മനുഷ്യസ്പര്‍ശമേറ്റു, കുഞ്ഞിനെ ഉപേക്ഷിച്ച് പോത്തിന്‍കൂട്ടം: ഒടുവില്‍ ദയാവധം 

May 28, 2023

Most Commented