പ്രതീകാത്മക ചിത്രം | Photo-PTI
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ചൂട് അതിരൂക്ഷം. വരുംദിവസങ്ങളില്‍ താപനില രണ്ടുഡിഗ്രി സെല്ഷ്യസുകൂടി ഉയരുമെന്നാണ് മുന്നറിയിപ്പ്. രാജസ്ഥാന്, ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഷ്ണതരംഗം ഡല്‍ഹിയില്‍ തുടരും. മധ്യപ്രദേശ്, വിദര്‍ഭ, ജമ്മു, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും സാധ്യതയുണ്ട്.
• മാര്‍ച്ചില്‍ ഒരുമഴപോലും ലഭിക്കാത്തത് ചൂട് കൂടാനും തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങള്‍ക്കും കാരണമായതായി കാലാവസ്ഥാ ശാസ്ത്രജ്ഞന് ആര്.കെ. ജെനാമണി. താപനില ക്രമാതീതമായി വര്‍ധിച്ചാല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കനക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ല.
• വേനലിന്റെ അവസാനമാസങ്ങളില്‍ (മേയ്-ജൂണ്‍) ഉഷ്ണതരംഗമുണ്ടായാല്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകാനും മഴപെയ്യാനും സാധ്യത.
ഒരു പ്രദേശത്തെ സാധാരണ താപനില ശരാശരിയെക്കാള്‍ കൂടുതലായി രണ്ടോ അതിലധികമോ ദിവസം തുടരുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലോ സമതലപ്രദേശങ്ങളില്‍ 40 ഡിഗ്രി സെല്ഷ്യസിനുമുകളിലോ ചൂട് എത്തുന്ന ദിവസങ്ങളിലാണ് ഉഷ്ണതരംഗം രൂപപ്പെടുക.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ വെള്ളിയാഴ്ചത്തെ താപനില...
രാജസ്ഥാൻ (ജയ്പുർ)
• കൂടിയത്: 42.8 ഡിഗ്രി കുറഞ്ഞത്: 31.1 ഡിഗ്രി
• വരം ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യത
ഡൽഹി (സഫ്ദർജങ്)
• കൂടിയ ചൂട്: 43.5 ഡിഗ്രി കുറഞ്ഞ ചൂട്: 25.8 ഡിഗ്രി
• വരുംദിവസങ്ങളിൽ ഉഷ്ണതരംഗവും പൊടിക്കാറ്റുമുണ്ടാകും. മേഘാവൃതമായ ആകാശമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
യു.പി. (ലഖ്നൗ)
• കൂടിയത്: 43.8 ഡിഗ്രികുറഞ്ഞത്: 26.2 ഡിഗ്രി
• വരുംദിവസങ്ങളിൽ ചൂട് നേരിയ തോതിൽ കുറയും.
ഒഡിഷ (ഭുവനേശ്വർ)
• കൂടിയത്: 40.2 ഡിഗ്രികുറഞ്ഞത്: 27.2 ഡിഗ്രി
• വരുംദിവസങ്ങളിൽ മഴയുണ്ടാകും, താപനില കുറയും.
ഹരിയാണ (അംബാല)
• കൂടിയത്: 42.4 ഡിഗ്രി കുറഞ്ഞത്: 25.8 ഡിഗ്രി
• വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ചൂട് കുറയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..