ഉഷ്ണതരംഗത്തിന് പേര് സോയി; ഇനിവരുന്നത്‌ യാഗോ, സീനിയ


കാട്ടുതീ അണയ്ക്കുന്ന യുവാവ്‌, Photo: ap

മഡ്രിഡ്: ലോകത്ത് ആദ്യമായി ഉഷ്ണതരംഗത്തിന് പേരിട്ടു. തെക്കന്‍ സ്‌പെയിനിലെ സെവിയ്യ നഗരം നേരിടുന്ന ഉഷ്ണതരംഗത്തിനെ സോയി എന്നുവിളിക്കും. കഴിഞ്ഞമാസമാണ് താപനില വര്‍ഗീകരിക്കുന്നതിന് പ്രവിശ്യാസര്‍ക്കാര്‍ പുതിയ രീതി അവലംബിച്ചത്. ചുഴലിക്കാറ്റിന് യു.എസ്. പേരിടുന്ന മാതൃകയാണ് പിന്തുടരുക. ജനങ്ങള്‍ക്കിടയില്‍ ജാഗ്രത വളര്‍ത്താനാണിത്.

തീവ്രതയ്ക്കനുസരിച്ച് മൂന്നുവിഭാഗങ്ങളായാണ് ചൂടിനെ വര്‍ഗീകരിക്കുക. ഇതില്‍ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗങ്ങള്‍ക്ക് ഇനി നല്‍കുന്ന പേരുകള്‍ യാഗോ, സീനിയ, വെന്‍സെസ്‌ലാവോ, വേഗ എന്നിങ്ങനെയാകും. പകല്‍സമയങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസുവരെയാണ് സോയി ഉഷ്ണതരംഗംമൂലം താപനില ഉയരുന്നത്.

ഉഷ്ണതരംഗത്തിന് പൊതുവായ നിര്‍വചനമില്ല. സാധാരണ പ്രാദേശികതാപനിലയെക്കാള്‍ ഉയര്‍ന്ന ചൂട് തുടര്‍ച്ചയായി അനുഭവപ്പെടുന്നതിനെയാണ് ഓരോ രാജ്യങ്ങളും ഉഷ്ണതരംഗങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്.

2022ല്‍ ഉഷ്ണതരംഗങ്ങളുടെ എണ്ണം അസാധാരണമായി കൂടിയിട്ടുണ്ട്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇറാന്‍, ചൈന, ഇന്ത്യ, യു.എസ്. തുടങ്ങിയ രാജ്യങ്ങളൊക്കെ ചൂടിന്റെ കാഠിന്യം അറിഞ്ഞുകഴിഞ്ഞു. ആവര്‍ത്തിക്കുന്ന ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത് കാലാവസ്ഥാപ്രതിസന്ധിയെത്തന്നെ.

Content Highlights: Heat wave named as zoe

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented