രാജ്യത്ത് ഉഷ്ണതാപ മരണങ്ങള്‍ വര്‍ധിക്കുന്നു; വില്ലന്‍ കാലാവസ്ഥാ വ്യതിയാനം


വടക്കെ ഇന്ത്യയിലും, പാക്കിസ്താനിലും കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഉഷ്ണ തരംഗ സംഭവങ്ങള്‍ അധികരിച്ചതെന്ന് യു.കെ മെറ്റ് ഓഫീസ് നടത്തിയ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു

പ്രതീകാത്മക ചിത്രം | Photo-ANI

രാജ്യത്ത് ഉഷ്ണതാപത്തെ തുടര്‍ന്നുള്ള മരണങ്ങളില്‍ വര്‍ധനവ്. ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേണല്‍ നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തല്‍. 2000-2004, 2017-2021 എന്നീ കാലയളവില്‍ ഇത്തരത്തിലുള്ള മരണങ്ങളില്‍ 55 % വര്‍ധനവാണ് രേഖപ്പെടുത്തിയത്. അടുത്ത കാലത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഉഷ്ണ തരംഗങ്ങളുടെ കാഠിന്യത്തിലും ദൈര്‍ഘ്യത്തിലും വര്‍ധനവ് രേഖപ്പെടുത്തി. 103 രാജ്യങ്ങളിലെ ഉഷ്ണ തരംഗ സംഭവങ്ങള്‍ ഇത്തരത്തില്‍ ഗവേഷകര്‍ പഠിച്ചു. ഇന്ത്യയിലും പാകിസ്താനിലും മാര്‍ച്ചിലും ഏപ്രിലിലും റിപ്പോര്‍ട്ട് ചെയ്ത ഉഷ്ണതരംഗത്തിന്റെ മുഖ്യ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നായിരുന്നു പഠനം നല്‍കിയ സൂചന.

വടക്കെ ഇന്ത്യയിലും, പാകിസ്താനിലും കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഉഷ്ണ തരംഗ സംഭവങ്ങള്‍ അധികരിച്ചതെന്ന് യു.കെ മെറ്റ് ഓഫീസ് നടത്തിയ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ ഉഷ്ണതരംഗ സംഭവങ്ങള്‍ മൂലമുളള മരണങ്ങള്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ മൂന്നില്‍ രണ്ടായി വര്‍ധിച്ചുവെന്നും ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.കാലവസ്ഥാ വ്യതിയാനം പോലെയുള്ള പ്രത്യാഘാതങ്ങളില്ലെങ്കില്‍ 312 വര്‍ഷങ്ങള്‍ക്കിടെ ഒരു തവണ മാത്രമാണ് ഉഷ്ണതരംഗ സംഭവങ്ങള്‍ രേഖപ്പെടുത്തുക. അതേ സമയം ഫോസില്‍ ഇന്ധനങ്ങളുടെ കത്തിക്കല്‍ മൂലം ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ട് കൊണ്ട് ഇന്ത്യയില്‍ 3,30,000 മരണങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. നാച്ചുറല്‍ ഗ്യാസ്, ബയോമാസ് തുടങ്ങിയവയുടെ അമിത ഉപയോഗമാണ് മലിനീകരണ കണികകളുണ്ടാവാനുള്ള പ്രധാന കാരണം. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ 27 മടങ്ങാണ് ഇത്തരം മലിനീകരണ കണികകള്‍ക്ക് രാജ്യത്തുള്ള സാന്നിധ്യം.

Content Highlights: heat wave leads to death in india,study shows


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented