ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമായി പാലിക്കണം; ക്ലീനാകാനൊരുങ്ങി കോഴിക്കോട് ബീച്ച്


ബീച്ചിന്റെ ശുചിത്വവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളും പൂർണപിന്തുണ നൽകണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട് ബീച്ച്, പ്രതീകാത്മക ചിത്രം | ഫോട്ടോ: Arun Payyadimeethal

കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ ബേപ്പൂർമുതൽ എലത്തൂർവരെയുള്ള 23 കിലോമീറ്റർ കടൽത്തീരം മാലിന്യവിമുക്തവും പരിസ്ഥിതിസൗഹൃദവുമാക്കാൻ കർമപദ്ധതി ആവിഷ്കരിക്കും. തീരദേശത്തെ ക്ലസ്റ്ററുകളായി തിരിക്കാനും ഓരോന്നിനും പ്രദേശവാസികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന മോണിറ്ററിങ് സമിതി രൂപവത്കരിച്ച് പരിപാലിക്കാനുമാണ് ആലോചന.

അഴക് പദ്ധതിയുമായി ബന്ധപ്പെട്ട് മേയർ ഡോ. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിലാണ് തീരുമാനം. ബീച്ചിന്റെ ശുചിത്വവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളും പൂർണപിന്തുണ നൽകണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഒട്ടേറെ സന്ദർശകർ എത്തുന്ന കടൽത്തീരം വൃത്തിയായി സൂക്ഷിക്കുന്നതിന് ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമായും പാലിക്കപ്പെടണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.



കടൽത്തീരങ്ങളിൽ സന്ദർശകർ എത്തിച്ചേരുന്ന ഭാഗങ്ങളിൽ ശുചിത്വപ്രോട്ടോക്കോൾ സന്ദേശങ്ങളുൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കുക, മുലയൂട്ടൽ കേന്ദ്രം, ശൗചാലയങ്ങൾ, കുളിമുറികൾ എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക ഇടങ്ങൾ, മൊബൈൽ ടോയ്‌ലെറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ചചെയ്തു.

യുവജനങ്ങളെ ലഹരി ഉപയോഗത്തിൽനിന്ന് പിന്തിരിപ്പിക്കാൻ സാധ്യമായ ഇടങ്ങളിൽ കലാ-കായിക പ്രവർത്തനങ്ങൾക്കായി പ്രത്യേകസൗകര്യം ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.

എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് മേയർ ഡോ. എം. ബീനാ ഫിലിപ്പ് ചെയർപേഴ്‌സണായി ബീച്ച് ക്ലീനിങ്‌ മിഷന് രൂപം നൽകും. യോഗത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, എ.ഡി.എം. സി. മുഹമ്മദ് റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: green protocol should be implemented in kozhikode beach


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented