ന്യൂയോര്‍ക്ക് : തെക്കന്‍ യു.എസ്. സംസ്ഥാനമായ ജോര്‍ജിയയിലെ 'സൂ അറ്റ്ലാന്റ' മൃഗശാലയില്‍ 13 ഗോറില്ലകള്‍ കോവിഡ് ചികിത്സയില്‍. 60-കാരന്‍ ഓസി അടക്കമുള്ള പടിഞ്ഞാറന്‍ താഴ്വരാ ഗോറില്ലകളിലാണ് പ്രാഥമികപരിശോധനയില്‍ കോവിഡ് കണ്ടെത്തിയത്.

ചുമയും മറ്റു ലക്ഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഗോറില്ലകളിലും കോവിഡ് ഗുരുതരമാകാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ മൃഗശാലയിലെ 20 ഗോറില്ലകളെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

രോഗലക്ഷണമില്ലാത്ത ജീവനക്കാരില്‍ നിന്നാവാണം കോവിഡ് അവരിലേക്കെത്തിയതെന്നാണ് അനുമാനം. കൂടുതല്‍ പരിശോധാഫലത്തിനായി കാത്തിരിക്കുകയാണെന്ന് മൃഗശാലാഅധികൃതര്‍ അറിയിച്ചു. അല്പംകൂടി കഴിഞ്ഞ് മൃഗങ്ങള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനും തയ്യാറെടുക്കുകയാണ് മൃഗശാല.

content highlights: Gorillas during covid time