ആഗോള വന്യജീവികളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയെന്ന് പഠനങ്ങള്‍


2018-ല്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വിവര ശേഖരം ആധാരമാക്കിയാണ് വേള്‍ഡ്‌വൈല്‍ഡ് ഫണ്ടിന്റെ പുതിയ റിപ്പോര്‍ട്ട്.

പ്രതീകാത്മക ചിത്രം | Photo-AP

1970 നു ശേഷം ആഗോള വന്യജീവികളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയതായി റിപ്പോര്‍ട്ട്. വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് (ഡബ്ല്യഡബ്ല്യുഎഫ്) പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണിത്. പ്രതിവര്‍ഷമിത് 2.5 ശതമാനമായി കുറയുന്നുവെന്ന് 2020 ല്‍ വേള്‍ഡ്‌വൈല്‍ഡ് ഫണ്ട് നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ജനപ്പെരുപ്പം മൂലമുണ്ടായ ആവാസവ്യവസ്ഥാ നാശം, മലിനീകരണം. കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഘടകങ്ങള്‍ ശോഷണത്തിന് ആക്കം കൂട്ടി.

2018-ല്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വിവര ശേഖരം ആധാരമാക്കിയാണ് വേള്‍ഡ്‌വൈല്‍ഡ് ഫണ്ടിന്റെ പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ആഗോള വന്യജീവിസംഖ്യയിൽ ശരാശരി 69 ശതമാനം കുറവുണ്ടായിട്ടുണ്ട്. ബ്രസീലിയന്‍ ആമസോണ്‍ പിങ്ക് റിവര്‍ ഡോള്‍ഫിനുകളുടെ എണ്ണത്തില്‍ 1994 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 65 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.



ലാറ്റിന്‍ അമേരിക്കയിലും കരീബിയയിലും അഞ്ചു ദശാബ്ദത്തിനിടെ 94 ശതമാനം ഇടിവും രേഖപ്പെടുത്തി. അതേ സമയം ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ദേശീയോദ്യാനത്തിന് സമീപമുള്ള വനപ്രദേശത്ത് മൗണ്ടെയ്ന്‍ ഗൊറില്ലകളുടെ എണ്ണം 400 ല്‍ നിന്നും 600-ലേക്ക് 2018ഓടെ എത്തി

Content Highlights: global wildlife population shows a decline


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented