പ്രതീകാത്മക ചിത്രം | Photo: Wiki/By Alan Liefting - Own work, Public Domain, https://commons.wikimedia.org/w/index.php?curid=5767826
പാരീസ്: ലോകത്തെ തണ്ണീര്‍ത്തടങ്ങളുടെ 21 ശതമാനം 1700 മുതല്‍ക്കെ നാശം അഭിമുഖീകരിച്ചുവെന്ന് പഠനങ്ങള്‍. അതായത് ഭൂമിയുടെ കരഭാഗത്തിന്റെ രണ്ട് ശതമാനത്തോളം വരുന്ന പ്രദേശമാണ് ഇല്ലാതായത്. മുന്‍പ് കരുതപ്പെട്ടതിനെക്കാളേറെ അളവില്‍ ഇവ നാശം നേരിട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ചരിത്രപരമായി ഏറ്റവുമധികം നാശം അഭിമുഖീകരിച്ചത് യൂറോപ്പ്, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളാണെന്നും നേച്വര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ നാശം തടയുന്നതിനുള്ള മുന്നറിയിപ്പായി പുതിയ പഠനം വിലയിരുത്തപ്പെടുന്നുവെന്ന് പഠനത്തിന്‍റെ സഹരചയിതാവ് കൂടിയായ പീറ്റര്‍ മക്കന്റെര്‍ അഭിപ്രായപ്പെട്ടു.
ഭൂരിഭാഗം വരുന്ന മേഖലയും നാശം നേരിട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. അമേരിക്കയില്‍ മാത്രം 40 ശതമാനം വരുന്ന തണ്ണീര്‍ത്തടങ്ങളാണ് നശിച്ചത്. ആഗോള തലത്തില്‍ നാശം അഭിമുഖീകരിക്കുന്ന തണ്ണീര്‍ത്തടങ്ങളുടെ തോത് കുറഞ്ഞുവെങ്കിലും ഇന്‍ഡൊനീഷ്യ പോലെയുള്ളയിടങ്ങളില്‍ ഇത് വര്‍ധിക്കുകയാണ്. കൃഷി ആവശ്യങ്ങള്‍ക്കും മറ്റുമായി തണ്ണീര്‍ത്തടങ്ങള്‍ ഇന്‍ഡൊനീഷ്യയില്‍ ഉപയോഗിക്കുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഐക്യരാഷ്ട്രസഭയുടെ റംസാര്‍ ഉടമ്പടി പ്രകാരം കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടെ 35 ശതമാനം വരുന്ന തണ്ണീര്‍ത്തടങ്ങള്‍ അപ്രത്യക്ഷമായി.
154 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ 3,320 അന്താരാഷ്ട്ര, പ്രാദേശിക വിവരങ്ങളുമായി ക്രോഡീകരിച്ചാണ് പുതിയ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
Content Highlights: global wetland loss lower than previous estimates study
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..