സൂര്യപ്രകാശം പ്രതിഫലിക്കില്ല, മഞ്ഞുരുകും; മഞ്ഞ് മൂടിയിരുന്ന ആല്‍പ്‌സ് മലനിര പച്ച പുതയ്ക്കുന്നു


2 min read
Read later
Print
Share

പച്ചപ്പ് മൂടിയ മലനിരകള്‍ക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കാതിരിക്കാന്‍ സാധിക്കുകയും ചൂട് ഉയരുകയും ചെയ്യും.

കാലാവസ്ഥാ വ്യതിയാനം മൂലം പച്ചപ്പ് പടർന്നിരിക്കുന്ന ആൽപ്‌സ് മലനിരകൾ | Photo-AFP

ഞ്ഞ് മൂടിയ ആൽപ്സ് മലനിരകൾ അധികം വൈകാതെ ഓർമയിൽ ഇടംപിടിക്കും. എട്ട് യൂറോപ്പ്യൻ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ഈ മലനിരകൾ പച്ചപ്പ് പുതയ്ക്കാനൊരുങ്ങുകയാണ്. ചെടികളും മറ്റും വളരാത്ത പ്രതികൂല സാഹചര്യമായിരുന്നെങ്കിലും, 1984-ന് ശേഷം ഇത്തരം മേഖലകളിൽ സസ്യജാലങ്ങളുടെ എണ്ണത്തിൽ 77 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇത്തരം മേഖലകളിൽ 10 ശതമാനത്തിൽ താഴെ മഞ്ഞുരുകയാണെങ്കിൽ പോലും ആപത്താണെന്നാണ് വിദ്ഗധരുടെ മുന്നറിയിപ്പ്. ആഗോള താപനം, വർധിച്ച മഴ പോലെയുള്ള ഘടകങ്ങളാണ് മഞ്ഞുരുകലിന് പ്രധാന കാരണം.

ശരാശരി താപനിലയുടെ പതിന്മടങ്ങ് ചൂടാണ് മലനിരകളിൽ രേഖപ്പെടുത്തുന്നത്. സസ്യങ്ങൾ വ്യാപിക്കുകയും ഇടതൂർന്ന ചെടികൾ വളരുകയും ചെയ്തത് മഞ്ഞുപാളികളുടെ തോതിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ആൽപ്സ് മലനിര പച്ചപ്പണിയുന്നത് കാർബൺ ആഗിരണം ചെയ്യാൻ സഹായകരമാകുമെങ്കിലും മഞ്ഞ് ഉറയൽ, മഞ്ഞുപാളികളിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ അളവായ ആൽബിഡോ പ്രതിഭാസത്തിന്റെ (albedo effect) തോത് കുറയലും പോലെയുള്ള കാര്യമായ മാറ്റങ്ങളുണ്ടാക്കും.

പച്ചപ്പ് മൂടിയ മലനിരകൾക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കാതിരിക്കാൻ സാധിക്കുകയും ചൂട് ഉയരുകയും ചെയ്യും. ഇത് കൂടുതൽ മഞ്ഞുരുകുന്നതിന് ഇടയാക്കും. മലനിരകളുടെ ഉയർന്ന പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ചെടികൾ കൂടുതൽ വളരുന്നത് തണുപ്പ് കാലാവസ്ഥയോട് പൊരുത്തപ്പെട്ടു കഴിയുന്ന ആൽപ്സിന്റെ തനത് സസ്യങ്ങൾക്ക് ഭീഷണിയാകുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ബേസലിലെ പ്രൊഫസ്സറും പഠനത്തിന്റെ മുഖ്യ രചയിതാവുമായ സബീൻ റംഫ് പറയുന്നത്.

ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞിന്റെ തോത് കുറയുകയും താഴ്ന്ന പ്രദേശങ്ങളിലെ ചെടികളുടെ 'കോളനി' രൂപപ്പെടാൻ കാരണമാകുകയും ചെയ്യുന്നത് ആൽപ്സിന്റെ തനത് ജൈവവൈവിധ്യത്തെയായിരിക്കും ബാധിക്കുക. ആൽപ്‌സിന്റെ പലയിടത്തും 10 ശതമാനത്തോളം മഞ്ഞുരുകി തീർന്നിട്ടുണ്ട്. ചെടികൾക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളായിരുന്നു ഈ സ്ഥലങ്ങളിൽ മുമ്പുണ്ടായിരുന്നത്.

ഇത്തരത്തിലൊരു പ്രവണത മുമ്പ് നടത്തിയ പഠനങ്ങളിൽ സ്ഥിരീകരിച്ചിരുന്നില്ല. ചിലപ്പോൾ ഉപഗ്രഹങ്ങളുപയോഗിച്ചുള്ള വിവര ശേഖരണത്തിലെ വ്യക്തത കുറവ് മൂലമായിരിക്കാം ഇതെന്നാണ് നിഗമനം. ഇത്തരത്തിൽ ശേഖരിച്ചവയിൽ മഞ്ഞുപാളികളുടെ തോത് കുറയുന്നത് ഏറെ കാലമായി കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഏതാനും വർഷങ്ങളായി മലനിരകളിൽ നടത്തിയ പഠനങ്ങളിൽ മലനിരയുടെ താഴ്ന്ന പ്രദേശങ്ങളിൽ മഞ്ഞിന്റെ തോത് കുറഞ്ഞതായി കണ്ടെത്തിയിരുന്നു. കനത്ത തോതിലുള്ള മഞ്ഞുരുകൽ മണ്ണിടിച്ചിൽ പോലെയുള്ള പ്രത്യാഘാതങ്ങളിലേക്ക് വഴി വെച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

Content Highlights: Global Warming Caused reduced albedo effect Turns White Alps to Green

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pink Land Iguana

1 min

ഗാലപ്പഗോസ് ദ്വീപിലെ തനത് വിഭാഗക്കാര്‍; പിങ്ക് ലാന്‍ഡ് ഇഗ്വാനകളുടെ കുഞ്ഞുങ്ങളെ കണ്ടെത്തി

Dec 27, 2022


Snailfish

1 min

8336 മീറ്റര്‍ ആഴത്തില്‍ ക്യാമറയില്‍ പതിഞ്ഞ സ്നെയില്‍ ഫിഷ് ; ലോകത്ത് ആദ്യം

Apr 2, 2023


Lion

1 min

വേട്ടയാടലില്‍ മുന്‍പന്തിയില്‍, ഒപ്പം കുട്ടികളുടെ പരിപാലനവും; ഒരു ക്യൂട്ട് വൈറല്‍ വീഡിയോ 

Mar 9, 2023


Most Commented