ആഗോളതാപനം 96 ശതമാനം ജനങ്ങളെയും ബാധിക്കുന്നുവെന്ന് പഠനം


ആഗോള ജനസംഖ്യയുടെ ഭൂരിഭാഗത്തെയും ആഗോള താപനം ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ നൽകുന്ന സൂചന | Photo-AP

ലോകജനതയുടെ 96 ശതമാനത്തെയും ആഗോള താപനം ഏതെങ്കിലും തരത്തില്‍ ബാധിച്ചുവെന്ന് പഠനങ്ങള്‍. ക്ലൈമറ്റ് സെന്‍ട്രല്‍ എന്ന സംഘടന നടത്തിയ പഠനങ്ങളിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. ആഗോള ജനസംഖ്യയുടെ 96 ശതമാനം, അതായത് ഏതാണ്ട് 760 കോടി ജനങ്ങളെ ആഗോള താപനം ബാധിച്ചെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉഷ്ണമേഖലകളിലും ചെറുദ്വീപുകള്‍ക്ക് ചുറ്റുമായി വസിക്കുന്നവരെയും ഒരേ പോലെയാണ് ആഗോള താപനം ബാധിച്ചത്.

1,021 നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളില്‍ സമോ, പലാവു എന്നീ നഗരങ്ങളിലാണ് ആഗോള താപന ഫലങ്ങളേറ്റവുമധികം തിരയടിച്ചത്. നാല് മുതല്‍ അഞ്ചു മടങ്ങ് വരെ അധികമായിരുന്നു ഈ മേഖലകളിലെ ആഗോള താപനം. ലഗോസ്, മെക്‌സിക്കോ സിറ്റി, സിങ്കപ്പൂര്‍ എന്നിവിടങ്ങളേയും ആഗോള താപനം ബാധിച്ചു. എഴുപത് വര്‍ഷത്തെ കാലാവസ്ഥാ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി -ദി ക്ലൈമറ്റ് ഷിഫ്റ്റ് ഇന്‍ഡെക്‌സ് എന്നൊരു സൂചികയും സംഘടന തയ്യാറാക്കി.

സൂചിക പ്രകാരം 26 നഗരങ്ങളില്‍ 2021 ഒക്ടോബര്‍ മുതല്‍ 250 -265 ദിവസങ്ങള്‍ക്കിടെ ആഗോള താപനിലയില്‍ ശരാശരി മൂന്ന് മടങ്ങെങ്കിലും വര്‍ധനവാണ് രേഖപ്പെടുത്തിയത്. കിഴക്കേ ആഫ്രിക്ക, മെക്‌സിക്കോ, ബ്രസീല്‍ എന്നീ സ്ഥലങ്ങളെ കേന്ദ്രീകരിച്ചായിരുന്നു 26 നഗരങ്ങളില്‍ പലതും. സമൂഹങ്ങളിലെ കാലാവസ്ഥാ മാറ്റത്തിന് ചുറ്റുമുള്ള സമുദ്രങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പഠനം കണ്ടെത്തി. സമുദ്ര നിരപ്പ് വര്‍ധനവ് തന്നെ ദ്വീപ് സമൂഹങ്ങള്‍ക്ക് ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Content Highlights: global warming affects 96 percentage of global population


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented