കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറില്ല; ആഗോള താപനില വര്‍ധനവ് രണ്ട്‌ ഡിഗ്രി കടന്നേക്കുമെന്ന് പഠനം


പാരീസ് ഉടമ്പടി പ്രകാരമുള്ള ലക്ഷ്യങ്ങൾ എല്ലാ രാജ്യങ്ങളും നിറവേറ്റിയാൽ പോലും 16 ബില്ല്യൺ മെട്രിക് ടൺ കാർബൺ ഡയോക്‌സൈഡ് അധികമായി പുറന്തള്ളപ്പെടുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന

പ്രതീകാത്മക ചിത്രം | Photo-AFP

21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആ​ഗോള താപനില വർധനവ് രണ്ട് ഡി​ഗ്രി സെൽഷ്യസ് മറികടന്നേക്കുമെന്ന് പഠനം. യുണെെറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവൻഷൻ ഓണ്‍ ക്ലെെമറ്റ് ചേഞ്ചിന്റെ പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. വ്യവസായങ്ങൾ ആരംഭിക്കുന്നതിന് മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോഴാണ് താപനിലയിൽ ഇത്രയേറെ വർധനവ്.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 2.1 നും 2.9 ഡി​ഗ്രിസെൽഷ്യസിനുമിടയ്ക്ക് വര്‍ധനവുണ്ടായേക്കുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന.താപനില കുറയ്ക്കാന്‍ നിലവിലെ നടപടിക്രമങ്ങള്‍ പര്യാപ്തമല്ലെന്നും പഠനം പറയുന്നു. 2030- ഓടെ ആ​ഗോള താപനില വർധനവ് 2 ഡി​ഗ്രി കടക്കാവുന്ന സാ​ഹചര്യമാണുള്ളത്. അതേ സമയം അനുയോജ്യമായ താപനില വർധനവ് 1.5 ഡി​ഗ്രി സെൽഷ്യസാണ്. വർധനവ് ഈ ഡി​ഗ്രിക്കുള്ളിൽ നിലനിർത്താൻ സാധിച്ചാൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ തടുക്കാൻ സാധിക്കു.

പാരീസ് ഉടമ്പടിപ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റാനായാൽ, കാർബൺ ഡയോക്സെെഡ് ബഹിർ​ഗമനം 2030- ഓടെ 52.4 ബില്ല്യൺ മെട്രിക് ടൺ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ യുണെെറ്റ്ഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവൻഷൻ ഓൺ ക്ലെെമറ്റ് ചേഞ്ച് പ്രകാരം 2030 ഓടെ കാർബൺ ഡയോക്സെെഡ് ബഹിർ​ഗമനം 54.9 ബില്ല്യൺ മെട്രിക് ടണ്ണാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

നിലവിലുള്ള ആഗോള താപനില വര്‍ധനവ് തന്നെ പരിസ്ഥിതിക്കും മനുഷ്യനും തന്നെ ദോഷമായി മാറിയിരിക്കുന്ന സാഹചര്യമാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മരണം, കാലാവസ്ഥാ കുടിയേറ്റം, ഭക്ഷ്യക്ഷാമം എന്നിവയും വര്‍ധിച്ചു. മത്സ്യബന്ധനം, ടൂറിസം, കൃഷി തുടങ്ങി ഒട്ടുമിക്ക മേഖലകളെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു

Content Highlights: global temperature may rise up to 2 degree, global warming


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented