ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചിലുള്ള മാലിന്യങ്ങൾ | Photo-twitter.com/ajzfern/status/1119309287984193536/photo/1
വടക്കന്‍ പസഫിക് സമുദ്രത്തിലായി സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് പസഫിക് ഗാര്‍ബേജ് പാച്ച് ഒരു മാലിന്യ കൂമ്പാരം കൂടിയാണ്. 1.6 മില്ല്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമാണ് പാച്ചിന് കണക്കാക്കപ്പെടുന്നത്. അതായത് ടെക്‌സാസിന്റെ ഇരട്ടിയിലധികം വലിപ്പം. ലോകമെമ്പാടും നിന്നുള്ള മാലിന്യങ്ങള്‍ ഗാര്‍ബേജില്‍ നിക്ഷേപിക്കപ്പെടുന്നുണ്ട്. യു.എസ്, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് മാലിന്യത്തിന്റെ ഏറിയ പങ്കും എത്തുന്നതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഇലിനോയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ 14.5 % മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കപ്പലില്‍ മാലിന്യങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പുറന്തള്ളുകയാണ് പതിവ്. എന്നാല്‍ പല രാജ്യങ്ങളും നിലവില്‍ പുനരുപയോഗം പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി മൂലം മാലിന്യങ്ങള്‍ സ്വീകരിക്കുന്നില്ല. ഇതും രാജ്യത്തിന്റെ മാലിന്യത്തിന്റെ അളവ് കൂടാനുള്ള കാരണമായെന്നാണ് നിഗമനം.
ആഗോള വിപണ ശൃംഖലയില്‍ പ്ലാസ്റ്റിക് പാക്കേജിങ് മൂലമുണ്ടാകുന്ന മാലിന്യങ്ങളുടെ അളവ് പഠനവിധേയമാക്കിയെന്ന് പഠനത്തിന്റെ സഹലേഖകനും അഗ്രികള്‍ച്ചറല്‍ ആന്‍ഡ് കണ്‍സ്യൂമര്‍ ഇക്കണോമിക്‌സ് പ്രൊഫസ്സറുമായ സാന്‍ഡി പറയുന്നു. ഇത്തരത്തിലുണ്ടാകുന്ന ആഗോള മാലിന്യങ്ങളുടെ 41 ശതമാനവും വടക്ക്, തെക്ക് അമേരിക്കയുടെ സംഭാവനയാണ്. യൂറോപ്പ് (24 %), ഏഷ്യ (21%), ബ്രസീല്‍ (13%), ചൈന (12%) എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
ഇത്തരത്തില്‍ പ്ലാസ്റ്റിക് പാക്കേജിങ്ങുള്ള ഉത്പന്നങ്ങളുടെ ഉപയോഗത്തില്‍ മുന്‍പന്തിയിലുളളതും അമേരിക്കയാണ് (36%). തൊട്ടുപിന്നാലെ (26%), യൂറോപ്പ് (23%). അമേരിക്കയില്‍ മാംസം, മത്സ്യം എന്നിവ ഏറിയപങ്കും പ്ലാസ്റ്റിക് പാക്കേജിങ്ങിലൂടെയാണ് വിതരണം ചെയ്യുന്നത്. ഇത്തരം വില്‍പ്പനകള്‍ ലോകമെമ്പാടുമുള്ള പ്ലാസ്റ്റിക് പാക്കേജിങ് മാലിന്യത്തിന്റെ അളവ് വര്‍ധിക്കാനുള്ള കാരണമാകുമെന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍
പറയുന്നത്. നിലവില്‍ ഇത്തരം ഉത്പന്നങ്ങള്‍ 25 ശതമാനത്തോളമുള്ള മാലിന്യ ഉത്പാദനത്തിന് കാരണമാകുന്നുമുണ്ട്.
സമുദ്രത്തിലൂടെ നീന്തുന്ന മാലിന്യകൂമ്പാരം നിലവില്‍ മൈക്രോപ്ലാസ്റ്റിക്കുകളായി വേര്‍തിരിയുകയും അത് മത്സ്യങ്ങള്‍ ആഹാരമാക്കുകയും പതിവാണ്
നിലവില്‍ ആഗോള തലത്തില്‍ മലിനീകരണത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനും പിഴ ഈടാക്കുന്നതുമായുള്ള ആഗോളകരാറുകള്‍ നിലവിലുണ്ട്. പക്ഷേ ഇത്തരത്തില്‍ വന്‍തുക ഈടാക്കുന്നത് മൂലം വികസിതരാജ്യങ്ങളുടെ മലിനീകരണ പ്രവര്‍ത്തനങ്ങള്‍ വികസ്വരരാജ്യങ്ങളിലേക്ക് മാറ്റുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഒരു ഉത്പന്നത്തിന്റെ പുതുമ നിലനിര്‍ത്തുന്ന പ്ലാസ്റ്റിക് പോലെയുള്ളവയ്ക്ക് ഒരു പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല.
മണ്ണില്‍ അലിഞ്ഞു ചേരുന്ന തരത്തിലുള്ള പ്ലാസ്റ്റിക് നിര്‍മാണത്തിനായുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ഗുണകരമാകുമെന്ന് വിലയിരുത്തുന്നുണ്ട്. മാലിന്യസംസ്‌കരണ പദ്ധതികളുടെ നികുതി ഒഴിവാക്കുക, പ്ലാസ്റ്റിക് കുപ്പികള്‍ വാങ്ങി പകരം അതിനുള്ള തുക നല്‍കുക പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ നടപ്പാക്കണമെന്ന് നിര്‍ദേശം കൂടി പഠനം മുന്നോട്ട് വെയ്ക്കുന്നുണ്ട്. സമുദ്രത്തില്‍ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതില്‍ ചൈന, ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് മുന്‍പന്തിയിലെന്ന് 2015-ല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
Content Highlights: global plastic packaging becomes a reason for plastic waste in great pacific garbage patch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..