ആ​ഗോള കാലാവസ്ഥാ ഉച്ചകോടി; ശ്രദ്ധേയമായി മർകസ് നോളജ് സിറ്റി പ്രദർശനങ്ങൾ


മർകസ് നോളജ് സിറ്റിയിൽ പ്രദർശനത്തിനൊരുക്കിയ ഇൻസ്റ്റലേഷനുകളാണ് വേറിട്ടകാഴ്ചകളായി കൗതുകമുണർത്തിയും ചിന്തിപ്പിച്ചും ശ്രദ്ധേയമാവുന്നത്.

മർകസ് നോളജ് സിറ്റിയിലെ കെട്ടിടത്തിനുമുന്നിൽ സ്ഥാപിച്ച ഭൂഗോളമാതൃക മൊബൈൽ ക്യാമറയിൽ പകർത്തുന്നവർ

താമരശ്ശേരി: പ്ലാസ്റ്റിക്‌ കവറുകളും ബോട്ടിലുകളും പാഴ്‌വസ്തുക്കളുമെല്ലാം നിറഞ്ഞ് മലീമസമായി നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഭൂഗോള മാതൃക, വേരിന്റെ സ്ഥാനം പ്ലാസ്റ്റിക് കുപ്പികൾ കൈയടക്കി ഒരുവശം കീറിപ്പറിഞ്ഞും മറുവശം മനുഷ്യന്റെ വാരിയെല്ലുപോലെയും ചിത്രീകരിച്ച ഇല, പനയോലയും തുണിയും പ്ലൈവുഡ് കൊണ്ടുമെല്ലാമൊരുക്കിയ കുടിൽ, മുളകൊണ്ടുള്ള ഏറുമാടം, പ്രവേശന കവാടത്തിനിരുവശവും ചാക്കിന് സമാനമായ തുണിയിൽ അടുക്കിവെച്ച കൈതയോലക്കുട്ടകൾ...

ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗും ജാമിഅ മർകസും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയോടനുബന്ധിച്ച് മർകസ് നോളജ് സിറ്റിയിൽ പ്രദർശനത്തിനൊരുക്കിയ ഇൻസ്റ്റലേഷനുകളാണ് ഇങ്ങനെ വേറിട്ടകാഴ്ചകളായി കൗതുകമുണർത്തിയും ചിന്തിപ്പിച്ചും ശ്രദ്ധേയമാവുന്നത്. ചലച്ചിത്ര ആർട്ട് ഡയറക്ടറായ സന്തോഷ് ചിറക്കരയുടെ നേതൃത്വത്തിലാണ് ഇവ ഒരുക്കിയത്.

കേരളത്തിലെ പരിസ്ഥിതി സൗഹൃദമായ ഗതകാല ജീവിതരീതിയെ പ്രതിനിധീകരിക്കുന്ന തരത്തിൽ മുളങ്കമ്പുകൊണ്ടുള്ള ഗേറ്റും മതിലുമായി പനയോല മേഞ്ഞ ‘ട്രൈബൽ ഹട്ട്’ ആണ് ഇൻസ്റ്റലേഷനുകളിലെ മുഖ്യാകർഷണം. പഴമയുടെ പ്രൗഢി ഓർമിപ്പിക്കുന്ന ഏതാനും വസ്തുക്കൾ മുതൽ ഗോത്രവിഭാഗങ്ങൾ എലിയെ പിടിക്കാനുപയോഗിക്കുന്ന മുളകൊണ്ടുള്ള ഉപകരണംവരെ ഇവിടെയുണ്ട്. ഇതിനുപുറമേ ഉച്ചകോടി നടക്കുന്ന സമ്മേളനഹാളിന് താഴെയായി വിവിധസ്ഥാപനങ്ങളുടെ പതിനഞ്ചോളം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

Content Highlights: global climate change summit, exhibitions in thamarasherry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented