ഹിമാനികളില്‍ മിന്നല്‍ വേഗത്തില്‍ മഞ്ഞുരുകല്‍; ജലശേഖരം കരുതപ്പെട്ടതിനെക്കാള്‍ 20 ശതമാനം താഴെ


പ്രതീകാത്മക ചിത്രം | Photo-Gettyimage

പുതിയ കാലാവസ്ഥാ പഠനങ്ങള്‍ പ്രകാരം ലോകമെമ്പാടുമുള്ള ഹിമാനികള്‍ (ഹിമ നദികളെയാണ് ഹിമാനികളെന്ന് അറിയപ്പെടുന്നത്) വന്‍തോതില്‍ ഉരുകി തീരുന്നതായി പഠനങ്ങള്‍. ഗ്രീന്‍ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലും അടക്കമുള്ള മഞ്ഞുപര്‍വ്വതങ്ങളില്‍ ഇവയുടെ സാന്നിധ്യമുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉയര്‍ന്ന ചൂടാണ് മഞ്ഞുരുകാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിലുണ്ടാകാന്‍ സാധ്യതയുള്ളതിനെക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ മഞ്ഞുരുകുന്നത്. ഇത്തരം പ്രദേശങ്ങളിലുള്ളതായി കരുതപ്പെട്ടിരുന്നതിനെക്കാള്‍ 20 ശതമാനത്തില്‍ താഴെ ജലമേ ഹിമാനികളില്‍ ഉള്ളൂവെന്നും കണ്ടെത്തി.

ഉപഗ്രഹങ്ങളുപയോഗിച്ച് നടത്തിയ പഠനങ്ങളിലാണ് ഹിമാനികളിലുണ്ടാകുമെന്ന് കരുതിയതിനെക്കാള്‍ 20 ശതമാനത്തില്‍ താഴെ ജലം മാത്രമേ ഇത്തരം പ്രദേശങ്ങളില്‍ ഉള്ളൂവെന്ന് കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാവയിലെ ഗവേഷകര്‍ അടുത്തിടെ പഠനങ്ങളിലാണ് കണ്ടെത്തല്‍. കാനഡ, അമേരിക്ക, ഗ്രീന്‍ലാന്‍ഡ്, റഷ്യ എന്നിവിടങ്ങളിലെ ഹിമാനികളാണ് പഠന വിധേയമാക്കിയത്. ഇത്തരം ഹിമാനികള്‍ ജല സ്രോതസ്സ് കൂടിയാണ്. വേനല്‍ കാലത്ത് പോലും ഉപയോഗിക്കും വിധത്തിലാണ് ഹിമാനികളില്‍ വെള്ളം ശേഖരിക്കപ്പെടുക. എന്നാല്‍ കാാലവസ്ഥാ വ്യതിയാനം മൂലമുള്ള കടുത്ത വേനല്‍ ഇത്തരം ജല സ്രോതസ്സുകള്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്.

ഹിമാനികളെ ജല സ്രോതസ്സായി ആശ്രയിക്കുന്നവരുടെ ജീവിതവും ഇതോടെ ദുഷ്‌കരമായി തീര്‍ന്നിരിക്കുകയാണ്.

മഞ്ഞുരുകല്‍ നിരന്തരമായി തുടരുന്നത് വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമാകും. 2021 ല്‍ വടക്കന്‍ ഇന്ത്യയില്‍ സംഭവിച്ചതും ഇതാണ്. എത്തിപ്പെടാന്‍ പോലും സാധിക്കാത്ത പ്രദേശങ്ങളിലെ ഹിമാനികള്‍ രേഖപ്പെടുത്തുക ദുഷ്‌കരമാണ്. ലോകമെമ്പാടും ആയിരക്കണക്കിന് സ്ഥലത്ത് ഇവയുടെ സാന്നിധ്യമുണ്ട്. മഞ്ഞുരുകല്‍ സാധാരണയായി ഉണ്ടാവാനിടയില്ലാത്ത ഉയര്‍ന്ന് മഞ്ഞു പ്രദേശങ്ങളിലെ ഹിമാനികള്‍ പോലും ഉരുകലിന് വിധേയമായതായി പഠനത്തില്‍ കണ്ടെത്തി. മൂന്നിലൊന്ന് വരുന്ന ആഗോള സമുദ്ര നിരപ്പ് ഉയരാനും കാരണം ഇത്തരം മഞ്ഞുരുകലാണ്.

Content Highlights: glaciers melting shows a hike due to climate change


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented