177 വര്‍ഷത്തെ അജ്ഞാത വാസം; ഭീമന്‍ വാട്ടര്‍ലില്ലിയുടെ പുതിയ വർഗ്ഗം ലണ്ടൻ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍


1852-ല്‍ ബൊളീവിയയില്‍ നിന്നുമാണ്  യു.കെയിലേക്ക് ഭീമന്‍ വാട്ടര്‍ ലില്ലികളുടെ സ്‌പെസിമെനുകള്‍ കൊണ്ടു വരുന്നത്.

ബൊട്ടാണിക്കൽ ആർട്ടിസ്റ്റായ ലൂസി സ്മിത്തും ഗവേഷകയും ഹോർട്ടികൾച്ചറലിസ്റ്റുമായ കർലോസ് മാഗ്ഡലേന ഭീമൻ വാട്ടർലില്ലിക്ക് മുമ്പിൽ ചിത്രത്തിന് പോസ് ചെയ്തപ്പോൾ | Photo-Gettyimage

ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ലില്ലി വിഭാഗത്തെ കണ്ടെത്തി. ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സില്‍ 177 വര്‍ഷക്കാലം ആരാലും കണ്ടെത്തനാകാതെ തുടരുകയായിരുന്നു വാട്ടര്‍ലില്ലി. പത്തടി വീതിയും പൂര്‍ണവളര്‍ച്ചയെത്തിയ ഒരാളുടെ ഭാരവും വാട്ടര്‍ലില്ലിക്ക് കണക്കാക്കപ്പെടുന്നുണ്ട്. ഫ്രണ്ടിയേഴ്‌സ് ഇന്‍ പ്ലാന്റ് സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് പുതിയ ഇനത്തെ കുറിച്ച വിശദീകരിക്കുന്നത്. വിക്ടോറിയ ബൊളീവിയാന (Victoria boliviana) എന്നാണ് ഇവയ്ക്ക് പേര് നൽകിയത്.ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് പടിഞ്ഞാറന്‍ ലണ്ടനിലേക്കുള്ള ഇവയുടെ വരവെന്നാണ് നിഗമനം. പഠനത്തിന് സഹകരിച്ച ബൊളീവിയന്‍ ശാസ്ത്രജ്ഞരോടുള്ള ആദരവായാണ് വിക്ടോറിയ ബൊളീവിയാന എന്ന പേര് പുതിയ വാട്ടര്‍ലില്ലി വിഭാഗത്തിന് നല്‍കിയത്.

ഭീമന്‍ വാട്ടര്‍ ലില്ലികളെ കുറിച്ചുള്ള ഗവേഷണങ്ങളുടെ അപര്യാപ്തതയാണ് ഇത്രയും വര്‍ഷം ഇവ അജ്ഞാതമായി തുടരാനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്.1852-ല്‍ ബൊളീവിയയില്‍ നിന്നുമാണ് യു.കെയിലേക്ക് ഭീമന്‍ വാട്ടര്‍ ലില്ലികളുടെ സ്‌പെസിമെനുകള്‍ കൊണ്ടു വരുന്നത്. പിന്നീട് ഇവയുടെ ജെനുസ്സിന് ക്വീന്‍ വിക്ടോറിയയോടുള്ള ബഹുമാനര്‍ത്ഥം വിക്ടോറിയ എന്ന പേരും നല്‍കി. വിക്ടോറിയ ആമസോണിക്ക (Victoria amazonica) വിക്ടോറിയ ക്രൂസിയാന (Victoria cruziana) എന്നിങ്ങനെ രണ്ട് ഉപവര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഭീമന്‍ വാട്ടര്‍ ലില്ലികള്‍ക്കുള്ളതായി കരുതപ്പെട്ടിരുന്നത്. പുതിയതായി കണ്ടെത്തിയ വാട്ടര്‍ലില്ലിയുടെ വര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞിരുന്നില്ല.

ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് കൂടിയായ കര്‍ലോസ് മാഗ്ഡലേന മൂന്നാമതൊരു വാട്ടര്‍ലില്ലി വിഭാഗത്തെ കുറിച്ചുള്ള സംശയം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉന്നയിച്ചിരുന്നു. ബൊളീവിയയില്‍ സ്ഥിതി ചെയ്യുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ നിന്നും ഭീമന്‍ വാട്ടര്‍ലില്ലികളുടെ വിത്ത് ലഭിച്ചതോടെയാണ് മൂന്നാമതൊരു വിഭാഗത്തില്‍പ്പെട്ട വാട്ടര്‍ലില്ലിയുടെ സാന്നിധ്യം പഠനത്തിന്റെ മുഖ്യ ഗവേഷക കൂടിയായ കര്‍ലോസ് തിരിച്ചറിയുന്നത്. ഇവയുടെ ഇലകള്‍ രാത്രി കാലങ്ങളില്‍ മാത്രമാണ് മിഴി തുറക്കുക.

Content Highlights: giant water lily found after 177 years in london

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented