1,500 ച.കി.മീ.;അന്റാര്‍ട്ടിക്കയില്‍ രൂപം കൊണ്ടത് ഡല്‍ഹിയുടെ വലിപ്പമുള്ള മഞ്ഞുമല


ബ്രന്റ് ഐസ് ഷെൽഫ്‌ | Photo: By NASA/Michael Studinger - Brunt Ice Shelf, Public Domain, https://commons.wikimedia.org/w/index.php?curid=24450374

ന്റാര്‍ട്ടിക്കയില്‍ ഭീമന്‍ ഐസ് ഷെല്‍ഫില്‍ നിന്നും പിളര്‍ന്നത് ഡല്‍ഹിയുടെ വലിപ്പമുള്ള മഞ്ഞുമല. ബ്രന്റ് ഐസ് ഷെല്‍ഫില്‍ നിന്നാണ് 1,500 സ്‌ക്വയര്‍ കിലോമീറ്റര്‍ വലിപ്പം വരുന്ന മഞ്ഞുമല അകന്നത്. ഏറെക്കാലമായി സമീപത്തുനിന്ന് നിരീക്ഷിക്കപ്പെടുന്ന ഐസ് ഷെല്‍ഫ് കൂടിയാണ് ബ്രന്റ് ഐസ് ഷെല്‍ഫ്. 2012 മുതല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബ്രന്റ് ഐസ് ഷെല്‍ഫില്‍ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ മഞ്ഞുമലയുടെ സൃഷ്ടിയ്ക്ക് കാരണമായ ചസം-1 എന്ന വിള്ളല്‍ 2012 മുതലാണ് കാണപ്പെട്ടത്.

ഒരു ദശാബ്ദത്തിന് മുമ്പാണ് തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഐസ് ഷെല്‍ഫില്‍ ആദ്യമായി പ്രകടമായി തുടങ്ങിയത്. 2012-ല്‍ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആദ്യ വിള്ളല്‍ കണ്ടെത്തി. ഡിസംബര്‍ 2022-ന് വിള്ളല്‍ ഐസ് ഷെല്‍ഫിന്റെ പിളര്‍പ്പിന് കാരണമായി.

ഐസ് ഷെല്‍ഫിന്റെ പിളര്‍പ്പിന് കാലാവസ്ഥാ വ്യതിയാനവുമായി യാതൊരു ബന്ധവുമില്ലെന്ന് വിദ്ഗധര്‍ പറയുന്നു. ഹാലി റിസര്‍ച്ച് സ്റ്റേഷന് വടക്ക് 17 കിലോമീറ്റര്‍ അകലെയായി മറ്റൊരു വിള്ളല്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ഹാലോവീന്‍ ക്രാക്ക് എന്ന് വിളിപ്പേരിട്ടിരിക്കുന്ന വിള്ളല്‍ ബ്രന്റ് ഐസ് ഷെല്‍ഫില്‍ തന്നെയാണ്.

ഫെബ്രുവരി 2021-ല്‍ 1,270 സ്‌ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള എ74 (a74) എന്നറിയപ്പെടുന്ന മഞ്ഞുമല തകര്‍ന്നിരുന്നു. ബ്രന്റ് ഐസ് ഷെല്‍ഫിന് 150 മീറ്റര്‍ അകലെയായിരുന്നു ഇത്. ചസം 1 ന്റെ വരിയിലൂടെ പുതിയൊരു മഞ്ഞുമല രൂപപ്പെടുന്നതായും ഗവേഷക സംഘം കണ്ടെത്തി. എ74 നെക്കാള്‍ വലിപ്പമേറിയ മഞ്ഞുമലയാണ് രൂപപ്പെടുന്നതെന്നും കരുതപ്പെടുന്നു. എ74 നും പുതിയ തകര്‍ച്ചയ്ക്കും മുന്‍പ് ബ്രന്റ് ഐസ് ഷെല്‍ഫില്‍ മഞ്ഞുമല തകര്‍ന്നത് 1971 ലായിരുന്നു.

Content Highlights: giant iceberg almost the size of delhi breaks off from antarctic ice shelf


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented