
ഗ്രോണ്ടെ ന്യൂക്ലിയാർ പ്ലാന്റ് | ഫോട്ടോ : AP
ബെര്‍ലിന്‍: പതിറ്റാണ്ടുകള്‍നീണ്ട ആണവോര്‍ജ ഉപയോഗത്തിന് അന്ത്യംകുറിക്കുകയെന്ന ലക്ഷ്യത്തില്‍ ജര്‍മനിയില്‍ അവശേഷിക്കുന്ന ആറ് ആണവനിലയങ്ങളില്‍ മൂന്നെണ്ണവും വെള്ളിയാഴ്ച അടച്ചു. 2022 അവസാനത്തോടെ അവശേഷിക്കുന്ന മൂന്നു നിലയങ്ങളുംകൂടി അടയ്ക്കും.
ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്ക് രാജ്യം മാറണമെന്ന തീരുമാനം 2002-ല്‍ ഗെര്‍ഹാര്‍ഡ് ഷ്റോഡര്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.
2011-ല്‍ ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആംഗേല മെര്‍ക്കല്‍ സര്‍ക്കാരാണ് അന്തിമകാലാവധി 2022 ആയി പ്രഖ്യാപിച്ചത്.
1980-കളില്‍ തുറന്ന, നാലുപതിറ്റാണ്ടോളം ലക്ഷക്കണക്കിന് ജര്‍മനിക്കാര്‍ക്ക് വൈദ്യുതിയെത്തിച്ച മൂന്നു നിലയങ്ങളാണ് വെള്ളിയാഴ്ച അടച്ചത്. സോവിയറ്റ് യൂണിയനില്‍ 1986-ലുണ്ടായ ചെര്‍ണോബില്‍ ആണവദുരന്തത്തിനു പിന്നാലെ നിരന്തരം പ്രതിഷേധങ്ങള്‍ക്കു വേദിയായ ബ്രോക്ഡോര്‍ഫ് നിലയമാണ് ഇതിലൊന്ന്. ഗ്രോണ്ടെ, ഗ്രുണ്ട്റെമ്മിന്ജെന് എന്നിവയാണ് മറ്റുള്ളവ.
2030-ഓടെ കല്‍ക്കരി ഉപയോഗവും രാജ്യം അവസാനിപ്പിക്കുന്നുണ്ട്. അതേസമയം, രാജ്യത്തിന്റെ ഊര്‍ജസുരക്ഷയെ ഇക്കാര്യങ്ങളൊന്നും ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഈയാഴ്ച വ്യക്തമാക്കിയിരുന്നു.
content highlights: Germany shuts down half of its nuclear plants
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..