പ്രതീകാത്മക ചിത്രം | Photo: Gettyimage
ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനായി പണം വാഗ്ദാനം ചെയ്ത് ജര്‍മനി. 200 മില്യണ്‍ യൂറോയുടെ സാമ്പത്തിക വാഗ്ദാനമാണ് ജര്‍മനി ബ്രസീലിന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏക്കറു കണക്കിന് വരുന്ന വനപ്രദേശമാണ് നശിച്ചത്. ബ്രസിലീന്റെ മുന്‍ പ്രസിഡന്റായ ജൈര്‍ ബൊല്‍സൊനാരയുടെ ഭരണകാലയളവില്‍ ഹെക്ചർ കണക്കിന് വരുന്ന വനപ്രദേശം നശിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ 38 മില്യണ്‍ യൂറോ ആമസോണ്‍ ഫണ്ടിലേക്കുള്ള സംഭാവനയാണ്. ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സിന്റെ ബ്രസീല്‍ സന്ദര്‍ശത്തിനിടെയാണ് പ്രഖ്യാപനം.
15 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ നാശമാണ് ആമസോണ്‍ മഴക്കാടുകള്‍ ഇക്കഴിഞ്ഞ കാലയളവില്‍ അഭിമുഖീകരിച്ചത്. വന്‍തോതില്‍ വനനശീകരണം തുടര്‍ന്നതോടെ ജര്‍മനി, നോര്‍വേ തുടങ്ങിയ രാജ്യങ്ങള്‍ നല്‍കിയിരുന്ന ഫണ്ടും നിര്‍ത്തലാക്കിയിരുന്നു. തുടര്‍ന്ന് മറീന സില്‍വ അധികാരത്തിലേറിയതോടെയാണ് ഫണ്ട് സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പുനരാരംഭിച്ചത്. ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അധികാരത്തിലേറിയ സമയത്ത് മറീന പ്രതികരിച്ചിരുന്നു.
2030 ഓടെ വനനശീകരണത്തിന് പൂര്‍ണമായും തടയിടുമെന്ന് നിലവിലെ ബ്രസീല്‍ പ്രസിഡന്റായ ലുല ഡി സില്‍വ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ രണ്ടിരട്ടി വലിപ്പമുണ്ട് ആമസോണ്‍ മഴക്കാടുകള്‍ക്ക്.നാശം അഭിമുഖീകരിച്ച പ്രദേശങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി കുറഞ്ഞ പലിശയില്‍ കര്‍ഷകര്‍ക്ക് വായ്പയും ജര്‍മനി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കാടുകളുടെ സംരക്ഷണത്തിനായി സംസ്ഥാനങ്ങള്‍ക്ക് തുകയും ജര്‍മനി അനുവദിച്ചിട്ടുണ്ട്.
Content Highlights: Germany pledges over $200 million to save Amazon Rainforest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..