വംശനാശഭീഷണി നേരിടുന്ന പക്ഷികളെ സംരക്ഷിക്കാൻ ജനിതകഘടനാ ബാങ്ക്


1 min read
Read later
Print
Share

മലിനീകരണവും യമുനാനദിയില്‍ ഒഴുക്കില്ലാത്തതും ആവാസ വ്യവസ്ഥകളിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുമൊക്കെ പക്ഷികള്‍ക്ക് ഭീഷണിയാകുന്നത്

പ്രതീകാത്മക ചിത്രം | Photo-AP

ന്യൂഡല്‍ഹി: തലസ്ഥാനനഗരത്തിലെ വംശനാശഭീഷണി നേരിടുന്ന പക്ഷി വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ജനിതകഘടനാബാങ്ക് സൗകര്യമൊരുക്കാന്‍ പദ്ധതി. ഭാവിയിലെ പ്രജനന പദ്ധതികള്‍ക്കായി പക്ഷികളുടെ ജനനകോശവും ഭ്രൂണവും സൂക്ഷിച്ചുവെക്കുകയാണ് ലക്ഷ്യം. പക്ഷികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി ഇതിനായുള്ള കര്‍മപദ്ധതിയുടെ കരടുരേഖ തയ്യാറാക്കി. അടുത്ത പത്തുവര്‍ഷത്തേക്കുള്ളതാണ് കര്‍മപദ്ധതി.

നഗരത്തിലെ പക്ഷിവൈവിധ്യങ്ങളെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്ന കര്‍മപദ്ധതി സാലിം അലി സെന്റര്‍ ഡല്‍ഹി വനംവകുപ്പിനും പങ്കുവെച്ചിട്ടുണ്ട്. പക്ഷികളുടെ ജനിതകഘടനാബാങ്ക് ആരംഭിക്കുന്നത് പില്‍ക്കാലത്ത് ഉപയോഗിക്കാനാകുമെന്ന് കരടുകര്‍മപദ്ധതിയില്‍ പറയുന്നു.

ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളുമായി സഹകരിച്ച് സാലിം അലി സെന്റര്‍ ഇത്തരം പക്ഷികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കും. വെല്ലുവിളികളെ അതിജീവിക്കാനുള്ള പരിഹാരമാര്‍ഗങ്ങളും പഠിക്കും. മലിനീകരണവും യമുനാനദിയില്‍ ഒഴുക്കില്ലാത്തതും ആവാസവ്യവസ്ഥകളിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുമൊക്കെ പക്ഷികള്‍ക്ക് ഭീഷണിയാകുന്നതായാണ് ചതുപ്പുനിലങ്ങള്‍ കേന്ദ്രീകരിച്ച് സാലിം അലി സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

കീടനാശിനികളുടെയും രാസവസ്തുക്കളുടെയും ഉപയോഗം പക്ഷികളെ ഏതുതരത്തില്‍ ബാധിക്കുന്നുവെന്നും വിലയിരുത്തും. മനുഷ്യരും പക്ഷികളും തമ്മിലുള്ള സംഘര്‍ഷങ്ങളും പരിശോധിക്കും. ദേശാടനപ്പക്ഷികളെ സംരക്ഷിക്കാന്‍ പ്രത്യേകപദ്ധതിയും ആവിഷ്‌കരിക്കും. ഊര്‍ജപദ്ധതികള്‍, റോഡ്-റെയില്‍ പദ്ധതികള്‍, വ്യവസായങ്ങള്‍, നിര്‍മാണങ്ങള്‍ തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍ പക്ഷികളെ ബാധിക്കുന്നതെങ്ങനെയെന്ന് പരിശോധിച്ച് ഫലപ്രദമായ ബദല്‍മാര്‍ഗങ്ങളും തേടും.

ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പക്ഷികളുടെ അനധികൃത കച്ചവടം നിര്‍ത്താനും നടപടിയെടുക്കും. നഗരത്തിലെ പക്ഷിയിനങ്ങളെയും സംഖ്യയും കണ്ടെത്താന്‍ കണക്കെടുപ്പ് നടത്താനും കര്‍മരേഖയില്‍ പദ്ധതിയുണ്ട്. ഇതിനായി പ്രാദേശിക പക്ഷിസംരക്ഷണ സംഘടനകളുമായി സഹകരിക്കും. പക്ഷികളുള്ള മേഖലകള്‍ തിരിച്ചറിഞ്ഞ് നഗരത്തിലെ പക്ഷിഭൂപടം തയ്യാറാക്കാനും ആലോചനയുണ്ട്.

രാജ്യത്തെ മൂന്നിലൊന്നോളം പക്ഷിവിഭാഗങ്ങളും ഡല്‍ഹി കേന്ദ്രഭരണപ്രദേശത്താണുള്ളത്. 1970 മുതല്‍ ഇവിടെ കണ്ടെത്തിയിട്ടുള്ള 446 പക്ഷി വിഭാഗങ്ങളില്‍ 63 പക്ഷിയിനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. സുല്‍ത്താന്‍പുര്‍ നാഷണല്‍ പാര്‍ക്ക്, ഓഖ്ല പക്ഷിസംരക്ഷണ കേന്ദ്രം, ഹോസ് ഖാന്‍ മാന്‍ പാര്‍ക്ക് തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന പക്ഷികേന്ദ്രങ്ങള്‍.

Content Highlights: gene bank based on bird species in Delhi to be made soon

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Black Bear

1 min

കാറിനടുത്തേക്ക് നടന്നടുത്തു, ഡോര്‍ മെല്ലെ തുറന്നു; കരടിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Jun 3, 2023


India Today Conclave South (1)

2 min

ചീറ്റകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയില്ല, ഇരകള്‍ കുറവ്; വെല്ലുവിളികളേറെയെന്നും വിദഗ്ധര്‍ 

Jun 1, 2023


Cheetah

1 min

ചീറ്റകളുടെ മരണം; ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി

Jun 2, 2023

Most Commented