വീട്ടിൽ വിളഞ്ഞ ഗാഗ് ഫ്രൂട്ടുമായി നെയ്യത്തൂർ അസ്കർ
തിരുനാവായ: 'സ്വര്‍ഗത്തിലെ കനി' എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് പുത്തനത്താണിയിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് പുന്നത്തല നെയ്യത്തൂര്‍ അസ്‌കര്‍. ഡ്രൈവറായ അസ്‌കറിന്റെ വീട്ടുമുറ്റം നിറയെ വിദേശപഴങ്ങളുണ്ട്. ഇതിനിടയില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് വിയറ്റ്‌നാം സ്വദേശിയായ ഗാഗ് ഫ്രൂട്ട്.
ഗാഗ് ഫ്രൂട്ട് കേരളത്തില്‍ വേരുപിടിക്കുന്നതേയുള്ളൂ. ആറു മാസം മുന്‍പ് എറണാകുളത്തെ ഒരു സുഹൃത്തില്‍നിന്നാണ് വിത്ത് വാങ്ങുന്നത്. കൃത്യമായ പരിചരണത്തോടെ കൃഷി ചെയ്തതിന് ഫലം ലഭിക്കുകയും ചെയ്തു. പഴം പാകമാകുന്നതുവരെ നാലു നിറങ്ങളില്‍ ഗാഗ് ഫ്രൂട്ടിനെ കാണാന്‍ പറ്റും.
വൈറ്റമിന്‍ സിയുടെ കലവറയായ ഗാഗ് ഫ്രൂട്ടിന്റെ രുചിയും വ്യത്യസ്തമാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി വ്യാപിപ്പിക്കാനാണ് അസ്‌കര്‍ ഉദ്ദശിക്കുന്നത്. വിത്തിനും ആവശ്യക്കാര്‍ ഏറെയാണ്. ഒരു ചെടിയില്‍നിന്ന് വര്‍ഷങ്ങളോളം കായ്ഫലം ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. ഒരേസമയം പച്ചക്കറിയായും പഴമായും ഈ ഫലം ഉപയോഗിക്കുന്നു. പഴം മുറിച്ചാല്‍ കടുംചുവപ്പ് നിറത്തിലാണ് അകത്തെ ചുളകള്‍ കാണുക. ജ്യൂസായും സൂപ്പാക്കിയും ഇല തോരന്‍ കറി വെച്ചും ഉപയോഗിക്കാം.
1000 മുതല്‍ 1500 രൂപവരെയാണ് വിപണിയില്‍ വില. ഇനി വിപുലമായി ഗാഗ് ഫ്രൂട്ട് കൃഷിയുമായി മുന്നോട്ടുപോകാനാണ് അസ്‌കറിന്റെ തീരുമാനം.
വലിയ ഒരു പഴത്തില്‍നിന്ന് ഏകദേശം 16 മുതല്‍ 20 വരെ വിത്തുകള്‍ ലഭിക്കും. വിദേശ ഇനം പഴങ്ങളായ ജംബോട്ടി ഗാവ, സ്വീറ്റ് സാന്തോള്‍, അബിയ്യ, ഗുലാസാന, അര്‍ സാബോയ്, ബറാവ, മില്‍ക്ക് ഫ്രൂട്ട് എന്നിവയും അസ്‌കറിന്റെ കൃഷിത്തോട്ടത്തിലുണ്ട്. ഭാര്യ ഖൈറുന്നീസയുടെ പിന്തുണയും കൂട്ടായുണ്ട്.
Content Highlights: gac fruit farming in puthanathani becomes success
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..