അറബിക്കടലില്‍ നിന്നുള്ള ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌


അറബിക്കടൽത്തീരം | Photo : AP

ന്യൂഡൽഹി: അറബിക്കടലില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയിലും തീവ്രതയിലും രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ ഏറെ വര്‍ധനവുണ്ടായതായി പഠനറിപ്പോര്‍ട്ട്. ഇതേ പ്രവണത തുടരുകയാണെങ്കില്‍ സമീപഭാവിയില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് പ്രകൃതിദുരന്തങ്ങള്‍ ഗുരുതരമായി ആവര്‍ത്തിക്കുന്നതിന് കാരണമാകുമെന്ന് വിഷയത്തില്‍ പഠനം നടത്തിയ വിദഗ്ധസംഘം മുന്നറിയിപ്പ് നല്‍കി. 1982 നും 2019 നും ഇടയിലെ കാലയളവില്‍ ചുഴലിക്കാറ്റുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ധനയാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. അതേ സമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണത്തിലും തീവ്രതയിലും എട്ട് ശതമാനത്തോളം കുറവ് സംഭവിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയറോളജി(IITM)യിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് പഠനം നടത്തിയത്. സാധാരണയായി വര്‍ഷത്തില്‍ നാലോ അഞ്ചോ ചുഴലിക്കാറ്റുകളാണ് ബംഗാള്‍ ഉൾക്കടലും അറബിക്കടലും ഉള്‍പ്പെടുന്ന വടക്കന്‍ സമുദ്രമേഖലയില്‍ നിന്ന് രൂപപ്പെടുന്നത്. അതില്‍ ഭൂരിഭാഗവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്നവയായിരുന്നു. എന്നാല്‍ പ്രവണതയില്‍ വന്‍വ്യതിയാനമാണ് അടുത്തകാലത്തായി സംഭവിക്കുന്നത്. 2019 ല്‍ എട്ട് ചുഴലിക്കാറ്റുകളാണ് ഈ മേഖലയില്‍ നിന്ന് വീശിയത്, അവയില്‍ അഞ്ചും അറബിക്കടലില്‍ നിന്നാണ് രൂപം കൊണ്ടത്. 2018 ല്‍ ഏഴ് കാറ്റുകളാണ് ഉണ്ടായത്, അവയില്‍ മൂന്നെണ്ണം മാത്രമായിരുന്നു അറബിക്കടലില്‍ രൂപം കൊണ്ടത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ആവൃത്തിയില്‍ മാത്രമല്ല തീവ്രതയിലും ഇടവേളകളിലും മാറ്റം സംഭവിച്ചതായി സ്പ്രിംഗേഴ്‌സ് ക്ലൈമറ്റ് ഡൈനാമിക്‌സ് ജേണലില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിതീവ്രമായ ചക്രവാതങ്ങള്‍(മണിക്കൂറില്‍ 167-221 കിലോമീറ്റര്‍ വേഗതയിലുള്ള) അറബിക്കടലില്‍ നിന്ന് തുടര്‍ച്ചയായി രൂപം കൊണ്ടതായി റിപ്പോര്‍ട്ടിലുണ്ട്. ചുഴലിക്കാറ്റുകളെ നേരിടാന്‍ തീരദേശമേഖല സജ്ജമല്ലെങ്കിലും ചുഴലിക്കാറ്റുകള്‍ക്കെതിരെ തയ്യാറെടുക്കേണ്ടത് ആവശ്യകതയായി തീര്‍ന്നിരിക്കുകയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനും ഐഐടിഎം സംഘാംഗവുമായ റോക്‌സി മാത്യു കോള്‍ പറഞ്ഞു. മുന്‍കൂറായുള്ള കാലാവസ്ഥാ പ്രവചനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല അപകടടസാധ്യതയുടെ കൃത്യമായ അവലോകനവും ഇക്കാര്യത്തില്‍ ആവശ്യമാണ്-റോക്‌സി മാത്യു കോള്‍ കൂട്ടിച്ചേര്‍ത്തു.

1982-2002 കാലയളവിനെ അപേക്ഷിച്ച് 2001 നും 2019 നും ഇടയില്‍ ചുഴലിക്കാറ്റുകള്‍ വീശിയടിക്കുന്ന സമയത്തിലും എണ്‍പത് ശതമാനം വര്‍ധനയുണ്ടായതായി പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ അതിതീവ്ര ചക്രവാതങ്ങളുടെ(മണിക്കൂറില്‍ 118-166 കിലോമീറ്റര്‍)എണ്ണം മൂന്ന് മടങ്ങോളം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. അസാധാരണമായ വിധത്തില്‍ അറബിക്കടലിന്റെ ഊഷ്മാവേറുന്നതാണ് കൂടുതല്‍ ചുഴലിക്കാറ്റുകള്‍ സൃഷ്ടിക്കുന്നതെന്നാണ് ശാസ്ത്രനിഗമനം. ബംഗാള്‍ ഉള്‍ക്കടലിന് അറബിക്കടലിനേക്കാള്‍ ചൂട് കൂടുതലായതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുയരുന്ന വാതങ്ങളെ കുറിച്ചായിരുന്നു നേരത്തെ ആശങ്ക. എന്നാലിപ്പോള്‍ സ്ഥിതി മറിച്ചായിരിക്കുകയാണ്.

ഈ മാറ്റത്തിനു പിന്നില്‍ കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാനഘടകമാണെന്ന് കരുതാമെങ്കിലും വിഷയത്തില്‍ കൂടുതല്‍ കൃത്യമായ പഠനങ്ങള്‍ ആവശ്യമാണെന്ന് കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥയായ സുനിത ദേവി അഭിപ്രായപ്പെട്ടു. സമുദ്ര താപോര്‍ജ്ജനിലയിലുള്ള വ്യതിയാനം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും അറബിക്കടലിന് ലംബമായി വീശുന്ന വാതങ്ങളെ കുറയ്ക്കുകയും ചെയ്യാമെന്നും സുനിത ദേവി കൂട്ടിച്ചേര്‍ത്തു.

Content Highlights: Frequency of cyclones in Arabian Sea increased by 52 percent from 1982-2019 says Study

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented