ലഡാക്കിലെ മഞ്ഞുപാളികൾ | Photo-ANI
കാശ്മീരിന്റെ അഴക് മഞ്ഞുപാളികളാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസം കേന്ദ്രം കൂടിയായ കശ്മീരില്‍ ഒരു കാലത്ത് സമൃദ്ധമായിരുന്ന ഹിമാനികളിന്ന് കാണാക്കാഴ്ചയായി മാറി കഴിഞ്ഞു. ഹിമാനികളുടെ 80 ശതമാനമോ അഞ്ചില്‍ നാലോ വരുന്ന ഹിമാനികള്‍ 2100 ഓടെ വിസ്മൃതിയിലാകുമെന്നാണ് പുതിയ പഠനങ്ങള്‍ നല്കുന്ന സൂചന. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഇതേ തോതില്‍ തുടരുകയാണെങ്കില്‍ ഇവ അപ്രത്യക്ഷമാകുമെന്ന് പഠനം ശരിവെയ്ക്കുന്നു. കാനുഗി മെല്ലണ്‍ യൂണിവേഴ്സിറ്റി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡേവിഡ് റൗണ്സാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ഏറ്റവും താഴ്ന്ന ബഹിര്‍ഗമനം നടക്കുകയാണെങ്കില്‍ പോലും (1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ്) 25 ശതമാനത്തോളം വരുന്ന ഹിമാനികളും അപ്രത്യക്ഷമാകുമെന്നാണ് കണക്കാക്കുന്നത്. അതുമല്ലെങ്കില്‍ 50 ശതമാനത്തോളം വരുന്ന ഹിമാനികളും കാണാമറയത്തേക്ക് എത്തിയേക്കാം. അപ്രത്യക്ഷമാകുന്ന ഹിമാനികളില്‍ ഏറിയ പങ്കും ചെറുതായിരിക്കാം. എന്നാല്‍ ഇവയുടെ നഷ്ടം ടൂറിസം, സാംസ്കാരിക മൂല്യങ്ങള്‍ എന്നിവയെ ബാധിക്കാനിടയുണ്ട്.
പ്രാദേശിക തലത്തില്‍ ഹിമാനികളുടെ നഷ്ടം കണക്കാക്കുന്ന പഠനം കൂടിയാണ് നടന്നത്. പഠനം ആഗോള താപനില 2.7 ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധി കടക്കാതിരിക്കാന്‍ പ്രേരണ നല്‍കുന്നത് കൂടിയാണ്. മധ്യ യൂറോപ്പ്, പടിഞ്ഞാറന്‍ കാനഡ, അമേരിക്ക എന്നീവിടങ്ങളിലെ ഹിമാനികളെയാകും കാലാവസ്ഥാ മാറ്റങ്ങള്‍ ഏറ്റവുമാദ്യം ബാധിക്കുക. ചെറു ഹിമാനി പ്രദേശങ്ങളായ ഇവിടങ്ങളില്‍ ആഗോള താപന വര്‍ധനവ് 2 ഡിഗ്രി കടക്കുകയാണെങ്കില്‍ ബാധിക്കാനിടയുണ്ട്. ആഗോള താപന വര്‍ധനവ് മൂന്ന് ഡിഗ്രി കടക്കുകയാണെങ്കില്‍ ഈ പ്രദേശങ്ങളിലെ ഹിമാനികള്‍ പൂര്‍ണമായി അപ്രത്യക്ഷമായേക്കാം.
കാലാവസ്ഥാ വ്യതിയാനത്തോട് മഞ്ഞുപാളികള്‍ വളരെ വൈകിയാണ് പ്രതികരിക്കുക. മെല്ലെ ഒഴുകുന്ന പുഴകള്‍ പോലെയാണ് ഹിമാനികള്‍. നിലവിലുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമന കുറയ്ക്കുകയാണെങ്കില്‍ പോലും മുന്‍പുണ്ടായിരുന്ന ബഹിര്‍ഗമനങ്ങള്‍ മുന്നിലുള്ള വെല്ലുവിളിയാണ്. ബഹിര്‍ഗമനങ്ങള്‍ കുറച്ചു കൊണ്ടു വരികയാണെങ്കില്‍ പോലും മാറ്റങ്ങള്‍ പ്രകടമാകാന്‍ 30 മുതല്‍ 100 വരെ വര്‍ഷങ്ങളെടുത്തേക്കാം. ടൈഡ് വാട്ടര്‍ ഗ്ലേസിയര്‍, ഡെബ്രിസ് കവേര്‍ഡ് ഗ്ലേസിയര്‍ എന്നിങ്ങനെ രണ്ടു തരത്തിലാണ് ഹിമാനികളുടെ നാശം സംഭവിക്കുക.
സമുദ്രത്തില്‍ വെച്ച് നാശം സംഭവിക്കുന്ന ഹിമാനി വിഭാഗമാണ് ടൈഡ് വാട്ടര്‍ ഗ്ലേസിയര്‍. മണ്ണ്, കല്ല് എന്നിവയാല്‍ പൊതിഞ്ഞു കിടക്കുന്ന മഞ്ഞുപാളികളാണ് ഡെബ്രിസ് കവേര്‍ഡ് ഗ്ലേസിയര്‍. ഡെബ്രിസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഹിമാനികളുടെ വിസ്തൃതിയും കനവും മൊത്തം പ്രദേശത്തിലെ ഹിമാനികളില്‍ നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ നല്‍കുന്നുണ്ട്. മുന്‍പ് റൗണ്സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം ഇവയ്ക്ക് ആഗോള തലത്തില്‍ പ്രാധാന്യം കല്പിക്കപ്പെടുന്നില്ല. എന്നാല്‍ പ്രത്യേകം പ്രത്യേകമുള്ള ഹിമാനികളെ ഇവ ബാധിക്കാറുണ്ട്.
Content Highlights: four out of five glaciers may be lost by 2100
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..