ലോക വനദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രം
കൊച്ചി: 'മാതൃഭൂമി' പ്രസിദ്ധീകരിച്ച ഇരവികുളം ദേശീയോദ്യാനത്തിലെ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ വനംമന്ത്രിയുടെ ഇടപെടല്‍. വന്യജീവിസങ്കേതങ്ങളിലും സംരക്ഷണ കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് ഉള്‍പ്പടെ മൃഗങ്ങള്‍ക്ക് ദോഷകരമായതൊന്നും കയറ്റരുതെന്ന നിയമം കര്‍ശനമാക്കാന്‍ വനംവകുപ്പ് മേധാവിക്ക് നിര്‍ദേശം നല്കി. സന്ദര്‍ശകര്‍ ഉപേക്ഷിച്ച ശീതളപാനിയ കുപ്പിയില്‍നിന്ന് ഒഴുകിയ പാനിയം രുചിക്കുന്ന വരയാടുകളുടെ ചിത്രമാണ് തിങ്കളാഴ്ച 'മാതൃഭൂമി' കൊച്ചി എഡിഷനില്‍ പ്രസിദ്ധീകരിച്ചത്. വന്യജീവിപ്രേമികള് ചിത്രം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്റെ ഇടപെടലുണ്ടായത്.
വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ ശീതളപാനിയ കുപ്പികളടക്കം അവിടെ ഉപേക്ഷിച്ചു പോരുകയാണ് ചെയ്യുന്നത്. വനംവകുപ്പ് ജീവനക്കാര്‍ ഇത് ശേഖരിച്ച് കുപ്പത്തൊട്ടിയിലേക്ക് മാറ്റാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന കുപ്പികളില്‍നിന്ന് ഊറിവരുന്ന ശീതളപാനിയം രുചിക്കാന്‍ വരയാടുകള്‍ കുപ്പത്തൊട്ടിക്കരികിലെത്തുക പതിവാണ്. ഇത് ചൂണ്ടിക്കാട്ടുന്ന ചിത്രമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്.
വന്യജീവിസങ്കേതങ്ങളിലും സംരക്ഷണ കേന്ദ്രങ്ങളിലും വനംനിയമത്തിലെ സെക്ഷന്‍ 32 അനുസരിച്ച് മൃഗങ്ങള്‍ക്ക് ദോഷകരമായ വസ്തുക്കളൊന്നും കയറ്റാന്‍ അനുവദിക്കരുതെന്നാണ്. ഇത് കര്‍ശനമായി പാലിക്കാനാണ് വനംമന്ത്രിയുടെ നിര്‍ദേശം. വരയാടുകളെ കാണാന്‍ ഇരവികുളത്ത് എത്തുന്ന സന്ദര്‍ശകര്‍ക്ക് കുടിവെള്ളമൊരുക്കാന്‍ ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റികള്‍ മുഖേന ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്താനും മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍ദേശം നല്കി. വനത്തിനുള്ളില്‍ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കാന്‍ നിലവിലുള്ള വനംനിയമത്തില്‍ ഭേദഗതി ആവശ്യമാണെങ്കില്‍ കരട് നിര്‍ദേശം തരാനും വനംവകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: forest department take preventive measures according to a picture published by mathrubhumi newspaper
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..