പ്രതീകാത്മക ചിത്രം | Photo: Gettyimage
ലോകത്താകമാനമുള്ള കാടുകള്‍ക്ക് കാര്‍ബണ്‍ ആഗിരണം ചെയ്‌തെടുക്കാനുള്ള കഴിവ് കുറയുന്നതായി പഠനം. നേച്വര്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തൽ. ആഗോള താപന വര്‍ധനവ്, വനനശീകരണം, കൃഷി ആവശ്യങ്ങള്‍ക്കായി വനഭൂമി ഉപയോഗിക്കല്‍ തുടങ്ങിയവയാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇത് കാര്‍ബണ്‍ ആഗിരണം ചെയ്‌തെടുക്കുവാനുള്ള വനപ്രദേശങ്ങളുടെ കഴിവ് കുറക്കുന്നതിനൊപ്പം തന്നെ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകസാന്നിധ്യം ഉയരാനും കാരണമാകുന്നു. ലോകമെമ്പാടുമുള്ള വനപ്രദേശങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചും പഠനം വിശകലനം ചെയ്യുന്നു.
വനങ്ങൾക്ക് കാര്‍ബണ്‍ ആഗിരണം ചെയ്‌തെടുക്കാവുള്ള കഴിവ് കുറയുന്നത് വലിയ പ്രദേശങ്ങളില്‍ പെട്ടെന്നുള്ള പാരിസ്ഥിതിക മാറ്റങ്ങള്‍ക്കിടയാക്കുമെന്ന് കരുതപ്പെടുന്നതായി പഠനത്തിന്റെ രചയിതാക്കളിലൊരാളായ ഡോ.പാട്രിക് അഭിപ്രായപ്പെടുന്നു. കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ചൂടുള്ള അന്തരീക്ഷം കാട്ടുതീയുടെ കാഠിന്യം കൂട്ടുന്നു. ഇത് വലിയൊരു വനപ്രദേശത്തിന്റെ പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റമാണ്. കാട്ടുതീ മൂലം വനപ്രദേശം വരണ്ട ഭൂമിയാകുകയും കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള കഴിവ് കുറയുകയും ചെയ്യുന്നു.
വനഭൂമി കൂടുതലുള്ള മേഖലകളിൽ ഈ രീതിയിൽ കാർബൺ ആഗിരണശേഷി കുറയുന്നത് വനഭൂമി എന്നന്നേക്കായി നഷ്ടപ്പെടാനുള്ള കാരണമായേക്കാമെന്ന് ഗവേഷകർ പറയുന്നു.
അതേസമയം ആമസോണ്‍, യൂറോപ്പിന്റെ വടക്കന്‍ പ്രദേശം എന്നിവിടങ്ങളില്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. ഇവിടങ്ങളില്‍ കാര്‍ബണ്‍ ആഗിരണം ചെയ്‌തെടുക്കാനുള്ള വനഭൂമിയുടെ കഴിവ് കൂടി. എന്നാല്‍ കാലാവസ്ഥ വ്യതിയാനം പോലുള്ള ഭീഷണികള്‍ ആമസോണ്‍ മഴക്കാടുകള്‍ നേരിടുന്നുണ്ട്.
കൂടുതല്‍ മരങ്ങള്‍ നട്ട് പിടിപ്പിക്കല്‍, സീറോ കാര്‍ബണ്‍ ബഹിര്‍ഗമനമെന്ന ലക്ഷ്യം എന്നിവയിലൂടെ കാര്‍ബണ്‍ ആഗിരണം ചെയ്‌തെടുക്കുന്ന ശേഷി ഉയര്‍ത്താമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
Content Highlights: forest ability to absorb carbon decreases worldwide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..