വംശനാശ ഭീഷണി നേരിടാൻ മൃഗശാലകള്‍ പകരമായേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ 


ഒരുകാലത്ത് വിനോദോപാധിയെന്ന നിലയില്‍ മൃഗശാലകള്‍ പ്രശ്‌സതിയാര്‍ജിച്ചിരുന്നു..

പ്രതീകാത്മക ചിത്രം | Photo: AP

നപ്രദേശങ്ങളില്‍ വംശനാശത്തിനിരയാവുന്ന വന്യമൃഗങ്ങളുടെ തിരിച്ചുവരവിനു മൃഗശാലകള്‍ സഹായകരമാകില്ലെന്നു റിപ്പോര്‍ട്ടുകള്‍. 1950 മുതല്‍ ഉദ്ദേശ്യം നൂറോളം ജന്തുജാലങ്ങളും സസ്യങ്ങളുമാണ് വംശനാശത്തിനിരയായത്. വേട്ടയാടല്‍, മലിനീകരണം, അധിനിവേശ വര്‍ഗ്ഗങ്ങളുടെ സാന്നിധ്യം തുടങ്ങിയവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. 2015-ല്‍ ജേര്‍ണല്‍ ഓഫ് അപ്ലൈഡ് എക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നത് വനപ്രദേശങ്ങളാണ് വന്യമൃഗങ്ങളുടെ സംരക്ഷണത്തിന് ഉത്തമമായ പ്രദേശമെന്നാണ്. മൃഗശാലകള്‍ പകരമാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യരാശി മൂലം 100 മുതല്‍ ആയിരം മടങ്ങ് വേഗത്തിലാണ് ഇപ്പോള്‍ ഭൂമിയില്‍നിന്നു ജീവജാലങ്ങള്‍ അപ്രത്യക്ഷമാകുന്നതെന്നും പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്തതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂറോപ്യന്‍ ബൈസണുകള്‍. 1920-കളില്‍ ഇവയുടെ എണ്ണം പരിമിതമായിരുന്നു. പോളണ്ടില്‍ അവതരിപ്പിച്ച പ്രജനന പദ്ധതി മൂലമാണ് ഇവയുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തപ്പെട്ടത്.

തുടര്‍ന്ന് 1952-ലാണ് വനപ്രദേശത്ത് യൂറോപ്യന്‍ ബൈസണുകളെ പുനരവതരിപ്പിക്കുന്നത്. നിലവില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐ.യു.സി.എന്‍.) പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന പട്ടികയില്‍നിന്നു യൂറോപ്യന്‍ ബൈസണുകളെ നീക്കം ചെയ്തിട്ടുണ്ട്. നോര്‍ത്ത് അമേരിക്കയിലെ ചുവന്ന ചെന്നായ്, ഗാലപ്പഗോസ് ദ്വീപ് സമൂഹത്തിലെ വലിയ ആമ തുടങ്ങിയവയുടെ തിരിച്ചുവരവ് ഇത്തരം സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ആയിരുന്നു.

നിയന്ത്രിത പരിസ്ഥിതിയില്‍ ജീവിവര്‍ഗ്ഗങ്ങളുടെ തിരിച്ചുവരവ് സാധ്യമായേക്കില്ലെന്നാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. വിനോദോപാധിയെന്ന നിലയിലാണ് മൃഗശാലകള്‍ ഒരു കാലത്ത് പ്രശസ്തിയാര്‍ജിച്ചതെന്ന് പറയുന്നു വന്യജീവി പ്രവര്‍ത്തകനായ വിജയകുമാര്‍ ബ്ലാത്തൂര്‍. "മൃഗശാലകളിലൂടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമെന്ന് വിശ്വസിക്കുന്നില്ല. കാരണം മൃഗശാലയിലെ വന്യജീവികള്‍ അവിടെ മാത്രമായി ഒതുങ്ങിപ്പോവുകയാണ് ചെയ്യുക. പിന്നെങ്ങനെ മൃഗശാലയിലൂടെ സംരക്ഷണപ്രവര്‍ത്തനം സാധ്യമാകുമെന്ന് പറയും...ഇതിന് രണ്ടു വശങ്ങളുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഒരുപാട് വന്യജീവികളെ മൃഗശാലകള്‍ സംരക്ഷിക്കുന്നുണ്ട്. പഠനാവശ്യങ്ങള്‍ക്കും മറ്റും മൃഗശാലകള്‍ ഉപകരിക്കും." വിജയകുമാര്‍ ബ്ലാത്തൂര്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ വന്യജീവിക്കും അവരുടേതായ ആവാസവ്യവസ്ഥയുണ്ട്. മൃഗശാലകള്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്തമാവില്ലെന്ന് പറയുന്നു പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠന്‍. "സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും ഫലം ചെയ്യുക അതാത് ജീവിവര്‍ഗ്ഗങ്ങളുടെ ആവാസവ്യവസ്ഥയിലാണ്. അതിന് പുറത്തുള്ള മാര്‍ഗങ്ങളെ എങ്ങിനെ സംരക്ഷണ പ്രവര്‍ത്തനമെന്ന് വിശേഷിപ്പിക്കാന്‍ കഴിയും." സി.ആര്‍. നീലകണ്ഠന്‍ പ്രതികരിച്ചു.

2020-ല്‍ നടന്ന വേള്‍ഡ് കണ്‍സര്‍വേഷന്‍ കോണ്‍ഗ്രസില്‍ കാടകങ്ങളില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളുടെ പുനരവതരണം 2030-ഓടെ സാധ്യമാകുക എന്ന ആശയം ഐ.യു.സി.എന്‍. പങ്ക് വെച്ചിരുന്നു.

Content Highlights: for animals extinct in the wild even zoos may not be good enough

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023

Most Commented