പാഴാക്കുന്ന ഭക്ഷണം കാലാവസ്ഥാ വ്യതിയാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നതായി പഠനം


പാ

തുറന്ന പ്രദേശങ്ങളിൽ പുറന്തള്ളിയ ആഹാര അവശിഷ്ടങ്ങൾ തേടുന്ന ആനകൾ, ശ്രീലങ്കയിൽ നിന്നുള്ള ദൃശ്യം | Photo-AP

പാഴാക്കുന്ന ഭക്ഷണം കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.ഇ.പി) നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പ്രതിവര്‍ഷം ആഗോള തലത്തില്‍ 1.3 ബില്ല്യണ്‍ ടണ്‍ ആഹാരമാണ് പാഴാക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പാഴാകുന്ന ഭക്ഷണത്തെ ഒരു രാജ്യമായി സങ്കല്‍പ്പിക്കുകയാണെങ്കില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മൂന്നാംസ്ഥാനം ഇതിനായിരിക്കുമെന്നും പഠനം പറയുന്നു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലവില്‍ അമേരിക്കയ്ക്കും ചൈനക്കുമാണ്.

യു.എന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം (യു.എന്‍.ഇ.പി)യുടെ ഫുഡ് വേസ്റ്റ് ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് -2021 പ്രകാരം ആഗോള ഭക്ഷണ ഉത്പാദനത്തിന്റെ 17 ശതമാനം പാഴാകുന്നുണ്ട്. ഇതിന്‍റെ 61 ശതമാനം ഗാര്‍ഹികമാലിന്യവും 26 ശതമാനം ആഹാര വിതരണത്തില്‍ നിന്നുള്ളവയും 13 ശതമാനം കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ളവയും ആണെന്ന് കണ്ടെത്തി.

ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ എട്ട് മുതല്‍ 10 ശതമാനം വരെ ഇത്തരത്തില്‍ പാഴാകുന്ന ഭക്ഷണത്തില്‍ നിന്നുമുണ്ടാകുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഭക്ഷണമാലിന്യത്തില്‍നിന്നുള്ള കാര്‍ബണ്‍ ഫൂട് പ്രിന്‍റ് ശരാശി 3.3 ബില്ല്യണ്‍ ടണ്‍ ആണ്. പ്രതിവര്‍ഷം അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങള്‍ക്ക് സമാനമാണിത്. ആഗോള തലത്തിലുള്ള ഭക്ഷണം പാഴാകല്‍ 2030-ഓടെ പകുതിയാക്കുകയാണ് ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യം.

Content Highlights: food wastage comes in link with climate change


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented