കനത്ത മഴയിൽ കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട്-2021-ലെ ദൃശ്യം (ഫയൽ ചിത്രം-ANI) | Photo-/twitter.comANI/status/1419511638579810306/photo/3
ശ്രീനഗര്‍:കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന പ്രളയ മുന്നറിയിപ്പ്. 24 മണിക്കൂറായി മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. നദികളിലെ ജലനിരപ്പ് ഇതിനോടകം ക്രമാതീതമായ ഉയര്‍ന്നു കഴിഞ്ഞു. അനന്ത്നാഗ് ജില്ലയിലെ ഝലം നദിയില്‍ ജലനിരപ്പ് 18 അടി പരിധി കഴിഞ്ഞ പശ്ചാത്തലത്തില്‍ പ്രദേശവാസികളോട് ജാഗരൂകരായിരിക്കാനും നിര്‍ദേശം.
ശ്രീനഗറിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് മൂലം മണ്ണിടിച്ചില്‍ സാധ്യതയും നിലനില്ക്കുന്നു.എന്നാല്‍ അടുത്ത ഏഴ് ദിവസത്തേക്ക് കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്നും കാലാവസ്ഥ ഇന്ന് ഉച്ചയോടെ മെച്ചപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..