അരുണാചല്‍ പ്രദേശില്‍ അമുര്‍ ഫാല്‍ക്കണുകളുടെ കൂട്ടം വിരുന്നെത്തി


സൗത്ത് ആഫ്രിക്ക ലക്ഷ്യമാക്കി വിശ്രമ ശേഷം നീങ്ങാനും സാധ്യത

അമുർ ഫാൽക്കൺ | Photo-Wiki/ By Sumeet Moghe - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=98577832

മുര്‍ ഫാല്‍ക്കണുകളുടെ കൂട്ടം ഇത്തവണ വിരുന്നെത്തിയിരിക്കുന്നത് അരുണാചല്‍ പ്രദേശില്‍. തിരാപ് ജില്ലയിലാണ് നൂറ് കണക്കിന് വരുന്ന ഇവ വിരുന്നെത്തിയിരിക്കുന്നത്. തെക്കുകിഴക്കന്‍ സൈബീരിയയില്‍ നിന്നും 3,700 -ഓളം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇവയുടെ വരവ്. രണ്ടാഴ്ചയോളമാണ് അമുര്‍ ഫാല്‍ക്കണുകള്‍ ഇവിടെ ചെലവിടുക.ശേഷം കൂട്ടത്തോടെ സൗത്ത് ആഫ്രിക്ക ലക്ഷ്യമാക്കി നീങ്ങുകയാണ് പതിവ്

ജില്ലയിലെ മിന്റോങ്, വാക്ക തുടങ്ങിയ പ്രദേശങ്ങളിലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തി. അമുര്‍ ഫാല്‍ക്കണുകള്‍ പ്രജനനത്തിനായി തെക്കുകിഴക്കന്‍ സൈബീരിയ, വടക്കന്‍ ചൈന തുടങ്ങിയ മേഖലകളെയാണ് ആശ്രയിക്കാറ്. ഫാല്‍ക്കണ്‍ വര്‍ഗത്തിലെ ഇത്തിരിക്കുഞ്ഞന്മാരാണ് അമുര്‍ ഫാല്‍ക്കണുകള്‍മനുഷ്യരുടെ ശല്യം കൂടാതെ പ്രദേശത്ത് തുടരാന്‍ ഫാല്‍ക്കണുകള്‍ക്ക് അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് അധികൃതര്‍. പ്രദേശവാസികള്‍ ഇവയുടെ പ്രാധാന്യം മനസിലാക്കി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വനം വകുപ്പ് അധികൃതര്‍ പറയുന്നു. മലനിരകളില്‍ 1,090 മീറ്റര്‍ ഉയരത്തിലാണ് ഇവ വാസമുറപ്പിച്ചിരിക്കുന്നത്.കനത്ത മഴ ഇവയുടെ ആഹാരം തേടലിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതിന് പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്

Content Highlights: flock of amur falcon reach in arunachal pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented