ബെൽഫാസ്റ്റ് ലോഗിൽ ലഭിച്ച അപൂർവയിനത്തിൽപ്പെട്ട ബ്ലൂ ലോബ്സ്റ്റർ | Photo: Stuart Brown
വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് തടാകത്തില്‍ നിന്നും 28 കാരനായ സ്റ്റുവാര്‍ട്ട് ബ്രൗണിന് ഒരു അപൂര്‍വ്വ നിധി കിട്ടി, ബ്ലൂ ലോബ്സ്റ്റര്‍! പല നിറത്തിലുള്ള ലോബ്സ്റ്ററുകള്‍ കാണാറുണ്ടെങ്കിലും, ഇത്ര കടുംനീല നിറത്തിലുള്ള ലോബ്സ്റ്ററുകള്‍ ഇതാദ്യമാണെന്നാണ് ഈ പ്രദേശത്തെ മത്സ്യബന്ധനത്തൊഴിലാളികള്‍ പറയുന്നു. ഇരുപത് ലക്ഷത്തില്‍ ഒന്ന് മാത്രമാണ് ബ്ലൂ ലോബ്‌സ്റ്ററുകളെ ലഭിക്കാനുള്ള സാധ്യതയെന്നാണ് ഗവേഷകരുടെ വാദം.
ബ്ലാക്ക് ഹെഡ് ലൈറ്റ്ഹൗസിന് സമീപമുള്ള ജലാശയത്തില്‍ നിന്നാണ് ലോബ്സ്റ്ററിനെ സ്റ്റുവാര്‍ട്ട് ബ്രൗണിന് കിട്ടിയത്. എന്നാല്‍ ഏതാനും ചിത്രങ്ങളെടുത്ത ശേഷം സ്റ്റുവാര്‍ട്ട് മത്സ്യത്തെ തിരികെ ജലാശയത്തില്‍ തന്നെ വിടുകയായിരുന്നു.
ചാര നിറത്തിലും, ഓറഞ്ച്, ചുവപ്പ്, മഞ്ഞ നിറങ്ങളിലുമെല്ലാം ലോബ്സ്റ്ററുകളെ കാണാന്‍ കഴിയും. ജനിതക വ്യതിയാനങ്ങള്‍ മൂലമാണ് ലോബ്‌സ്റ്ററുകളിലെ ഈ നിറവ്യത്യാസം സംഭവിക്കുന്നതെന്ന് ഈ മേഖലയിലെ വിദ്ഗധര്‍ പറയുന്നു.ശരീരത്തിലെ ചില പ്രോട്ടീനുകളുടെ അളവിലുണ്ടാകുന്ന വര്‍ധനവാണ് ലോബ്സ്റ്ററുകളിലെ നീല വര്‍ണത്തിന് കാരണമാകുന്നത്.

യു.കെയില്‍ തന്നെ മറ്റിടങ്ങളില്‍ ഇവയുടെ സാന്നിധ്യംമുന്‍പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ ആദ്യമായിട്ടാണ് ഇവയെ കാണുന്നതെന്ന് ബ്രൗണ്‍ പ്രതികരിച്ചു.
Content Highlights: fisherman catches rare one in two million blue lobster
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..