രാജ്യത്തെ ആദ്യത്തെ കുട്ടിത്തേവാങ്ക് സങ്കേതം തമിഴ്‌നാട്ടിൽ


പ്രത്യേകസങ്കേതം വരുന്നതിലൂടെ കുട്ടിത്തേവാങ്കുകളുടെ എണ്ണം വർധിപ്പിക്കാനാവുമെന്നാണ് തമിഴ്‌നാടിന്റെ പ്രതീക്ഷ. 

Vinayaraj, CC BY-SA 4.0, via Wikimedia Commons

ചെന്നൈ: കരൂർ, ദിണ്ടിക്കൽ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കടുവൂർ വനമേഖലയെ കുട്ടിത്തേവാങ്ക് സങ്കേതമാക്കി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ വിജ്ഞാപനമിറക്കി. ഇന്ത്യയിലെ ആദ്യത്തെ കുട്ടിത്തേവാങ്ക് വന്യജീവിസങ്കേതമാണിതെന്ന് സർക്കാർ അവകാശപ്പെട്ടു. കരൂർ, ദിണ്ടിക്കൽ ജില്ലകളിൽ 11,806 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന വനപ്രദേശമാണ് സങ്കേതമായി പ്രഖ്യാപിച്ചത്.

Read More- സഞ്ചാരികളുടെ കോംപസ്സ്, മനുഷ്യരുടെ അകന്ന കസിന്‍, പാവങ്ങളില്‍ പാവമായ തേവാങ്ക്



കുട്ടിത്തേവാങ്കുകളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുകയും അവ നേരിടുന്ന ഭീഷണികൾ ലഘൂകരിച്ച് സംരക്ഷിക്കുകയുമാണ് ലക്ഷ്യം. പ്രത്യേകസങ്കേതം വരുന്നതിലൂടെ കുട്ടിത്തേവാങ്കുകളുടെ എണ്ണം വർധിപ്പിക്കാനാവുമെന്നാണ് തമിഴ്‌നാടിന്റെ പ്രതീക്ഷ.

കരൂർ, ദിണ്ടിക്കൽ ജില്ലകളിലെ വനമേഖല കുട്ടിത്തേവാങ്കുകളുടെ പ്രധാന ആവാസകേന്ദ്രങ്ങളായി നേരത്തേ കണ്ടെത്തിയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും മരങ്ങളിൽ ചെലവഴിക്കുന്ന കുട്ടിത്തേവാങ്കുകൾ കാർഷികവിളകൾ നശിപ്പിക്കുന്ന കീടങ്ങളെ വേട്ടയാടുന്നതിലൂടെ കർഷകർക്കു പ്രയോജനംചെയ്യുന്നുണ്ട്.

Content Highlights: first lorris malabaricus centre to be started in tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented