ഹിമാലയന്‍ മാര്‍മറ്റിലാദ്യമായി ജി.പി.എസ് കോളര്‍; ലക്ഷ്യം കാലാവസ്ഥാ പ്രത്യാഘാത പഠനം


1 min read
Read later
Print
Share

അണ്ണാൻ, എലി എന്നിവയെ പോലെ കരണ്ടുതീനി വിഭാഗമാണ് ഹിമാലയന്‍ മാര്‍മറ്റുകള്‍

ഹിമാലയൻ മാർമറ്റ് | Photo: Wiki/By ©Christopher J. Fynn / Wikimedia Commons, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=8058274

ഹിമാലയൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന കരണ്ടു തീനി ജീവി വർഗ്ഗമായ ഹിമാലയന്‍ മാര്‍മറ്റിൽ ജി.പി.എസ് കോളര്‍ ഘടിപ്പിച്ചു. മാറുന്ന കാലാവസ്ഥ എങ്ങനെ ഈ ജീവി വര്‍ഗത്തെ ബാധിക്കുമെന്ന് പഠിക്കാൻ ലക്ഷ്യമിട്ട് ആദ്യമായാണ് ഈ ജീവിയിൽ കോളർ ഘടിപ്പിക്കുന്നത്. ല‍ഡാക്കിൽ വെച്ച് കോളർ ഘടിപ്പിച്ച മെർമറ്റിന് ഇഗൂ എന്നാണ് പേരിട്ടിരിക്കുന്നത്. ലഡാക്കിലെ ഹിമാലയന്‍ മാര്‍മറ്റുകളെ കുറിച്ച് ഇത്തരത്തില്‍ നടത്തുന്ന ആദ്യ പഠനം കൂടിയാണിത്. ഇഗൂവില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഈ ജീവിവര്‍ഗത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാന്‍ സഹായകരമാകുമെന്നാണ് വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഹിമാലയന്‍ മാര്‍മറ്റുകളുടെ പൊത്തുകളിലെ താപനിലയും ജി.പി.എസ് കോളറിലൂടെ അറിയാന്‍ സാധിക്കും.

രണ്ട് മുതല്‍ പത്ത് മീറ്റര്‍ വരെ ആഴത്തിലുള്ള പൊത്തുകളിലാകും ഇവര്‍ കഴിയുക. ഹിമാലയവും ടിബറ്റന്‍ പീഠഭൂമിയുമാണ് ഇവരുടെ പ്രധാന വാസസ്ഥലം. തെക്കന്‍ ഏഷ്യയിലും ചൈനയിലും ഇക്കൂട്ടരുടെ സാന്നിധ്യമുണ്ട്. സമൂഹ ജീവികളും ഏകപത്‌നീവ്രതക്കാര്‍ കൂടിയാണ് ഹിമാലയന്‍ മാര്‍മറ്റുകള്‍.

അപൂര്‍വമായി ചില പെണ്‍ മാര്‍മറ്റുകള്‍ ഒന്നിലധികം പേരുമായി ഇണചേരാറുണ്ട്. ഫെബ്രുവരിക്കും മാര്‍ച്ചിനുമിടയിലാണ് പ്രജനന കാലയളവ്. ഒരു മാസമാണ് ഗര്‍ഭകാലം. രണ്ട് മുതല്‍ 11 വരെ കുഞ്ഞുങ്ങള്‍ ഒരു പ്രസവത്തിലുണ്ടാകും. തെക്കന്‍ ഏഷ്യയില്‍ ആഹാരത്തിനായി ഇക്കൂട്ടര്‍ വേട്ടയാടപ്പെടുന്നു. ഹിമപ്പുലികളുടെ പ്രധാന ഇര കൂടിയാണ് ഹിമാലയന്‍ മാര്‍മറ്റുകള്‍.

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം ലീസ്റ്റ് കണ്‍സേണ്‍ വിഭാഗത്തിലാണ് ഹിമാലയന്‍ മാര്‍മറ്റുകള്‍ ഉള്‍പ്പെടുക. 15 വര്‍ഷം വരെയാണ് ഹിമാലയന്‍ മാര്‍മറ്റുകള്‍ക്ക് ആയുസ്സ് കണക്കാക്കപ്പെടുന്നത്. ഹിമാലയന്‍ മാര്‍മറ്റുകളുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല.

മാംസഭുക്കുകളായ മറ്റ് രണ്ടു ഹിമാലയന്‍ ജീവിവര്‍ഗങ്ങളില്‍ കൂടി ജി.പി.എസ് കോളര്‍ ഘടിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ചെന്നായ്ക്കള്‍ (Himalayan Wolf), മാനുല്‍ പൂച്ച (Manul Cat) എന്നീ ജീവിവിഭാഗങ്ങളിലാകും ഇത്തരത്തില്‍ കോളര്‍ ഘടിപ്പിക്കുക.

Content Highlights: First GPS collared Himalayan Marmot introduced in Ladakh

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented