തടവിന് പകരം പിഴ; പരിസ്ഥിതി സംരക്ഷണനിയമ ലംഘനം ക്രിമിനല്‍ക്കുറ്റമാകുന്ന രീതിക്ക് മാറ്റം പരിഗണനയില്‍


സ്വന്തം ലേഖിക

പിഴ അടയ്ക്കാത്തവര്‍ക്കുള്ള ശിക്ഷയും കരടില്‍ നിര്‍ദേശിക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Photo-AFP

ന്യൂഡല്‍ഹി:പരിസ്ഥിതിസംരക്ഷണനിയമങ്ങളുടെ ലംഘനം ക്രിമിനല്‍ക്കുറ്റമാകുന്ന രീതിക്ക് മാറ്റംവരുന്നു. ഇത്തരം സംഭവങ്ങളില്‍ തടവുശിക്ഷയ്ക്കുപകരം പിഴ ചുമത്താനുള്ള നടപടികളാണ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.

പരമാവധി അഞ്ചുകോടി രൂപയോ ലംഘനംമൂലം പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം അതിലുമുപരിയാണെങ്കില്‍ തത്തുല്യമായ തുകയോ പിഴയായി ഈടാക്കാനുള്ള കരടിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം, പിഴത്തുക നിശ്ചയിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കായിരിക്കും. കേന്ദ്രതലത്തില്‍ ജോയന്റ് സെക്രട്ടറിമാരും സംസ്ഥാനതലത്തില്‍ സെക്രട്ടറി റാങ്കിലുള്ളവരും പിഴത്തുക നിശ്ചയിക്കും.

പിഴ അടയ്ക്കാത്തവര്‍ക്കുള്ള ശിക്ഷയും കരടില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇവര്‍ മൂന്നുവര്‍ഷംവരെ തടവിനും പത്തുകോടി രൂപവരെ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടേക്കാം. നിലവില്‍ നിയമലംഘനത്തിന് അഞ്ചുവര്‍ഷംവരെ തടവോ ഒരുലക്ഷംവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷ.

ആവര്‍ത്തിക്കുന്നവരില്‍നിന്ന് ലംഘനം തുടരുന്ന എല്ലാദിവസവും 5000 രൂപവരെ അധികപിഴ ഈടാക്കും. ഒരുവര്‍ഷത്തിലേറെ ലംഘനം തുടര്‍ന്നാല്‍ ഏഴുവര്‍ഷംവരെ തടവ് ലഭിക്കും.

ഈരീതിക്ക് മാറ്റംവന്നാലും പരിസ്ഥിതിനിയമലംഘനം ഗുരുതരമായ പരിക്കുകള്‍ക്കോ മരണത്തിനോ കാരണമായാല്‍ അത് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പരിധിയില്‍വരും. പിഴയായി ഈടാക്കുന്ന തുക സമാഹരിച്ച് പരിസ്ഥിതി സംരക്ഷണഫണ്ട് രൂപവത്കരിക്കാനും ഭേദഗതിയില്‍ നിര്‍ദേശിക്കുന്നുണ്ട്. വിദഗ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും വിഷയത്തിലുള്ള നിര്‍ദേശം ഈ മാസം 21 വരെ diriapoilicy-moefcc@gov.in എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. ഇതുപരിഗണിച്ച് മന്ത്രാലയം കരടുവിജ്ഞാപനം പുറപ്പെടുവിക്കും. തുടര്‍ന്ന്, വീണ്ടും പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ തേടും.

Content Highlights: Fine instead of imprisonment; environmental protection law violations to be modified

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented