എവറസ്റ്റ് | Photo-AFP
കാഠ്മണ്ഡു: ലോകത്ത് ഏറ്റവും ഉയരത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റി. എവറസ്റ്റ് കൊടുമുടിയില്‍, സമുദ്രനിരപ്പില്‍നിന്ന് 8830 മീറ്റര്‍ ഉയരത്തിലാണിത്. വ്യത്യസ്ത കാലാവസ്ഥാ പ്രതിഭാസങ്ങളെ ആള്‍സഹായമില്ലാതെ നിരീക്ഷിക്കാന്‍ കേന്ദ്രത്തിനു കഴിയും. 8848.86 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം.
ഏറ്റവും മുകളില്‍ മഞ്ഞുകട്ടകള്‍ കാരണം കാലാവസ്ഥാ നിരീക്ഷണ സംവിധാനം ഉറപ്പിക്കാന്‍ കഴിയാത്തതിനാലാണ് 19 മീറ്ററോളം താഴെവച്ചത്.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണകേന്ദ്രത്തിന് അന്തരീക്ഷതാപം, കാറ്റിന്റെ വേഗവും ദിശയും, വായു സമ്മര്‍ദം, മഞ്ഞിന്റെ ഉപരിതല ഉയരം, വിവിധ തരംഗങ്ങള്‍ എന്നിവയെക്കുറിച്ച് വിവരങ്ങള്‍ നല്കാന് സാധിക്കും.
യു.എസിലെ ആപ്പലേചിയന് സ്റ്റേറ്റ് സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന് ബേക്കര്‍ പെറിയാണ് നാറ്റ് ജിയോ സംഘത്തിന് നേതൃത്വം നല്‍കിയത്. ഒരു മാസത്തോളം നേപ്പാളിലെ എവറസ്റ്റ് മേഖലയില്‍ തങ്ങിയ സംഘം കേടുവന്ന പഴയ സ്റ്റേഷനുകള്‍ നവീകരിക്കുകയും ചെയ്തു. 2025 വരെ ഇവ നാറ്റ് ജിയോ സംഘം നേരിട്ട് കൈകാര്യം ചെയ്യും. 2026-ല്‍ സാങ്കേതികവിദ്യ നേപ്പാള്‍ സര്‍ക്കാരിന് കൈമാറും.
Content Highlights: Everest will now have the world's tallest weather observatory
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..