മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റ് റോഡിൽ കണ്ടെത്തിയ യൂറേഷ്യൻ ബ്ലാക്ക്ക്യാപ് ( അഡ്വ.കെ.ജി അജയ് കുമാർ പകർത്തിയ ചിത്രം)
കോട്ടയം: യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് എന്ന പക്ഷിയെ മൂന്നാറില്‍ കണ്ടെത്തി. യൂറോപ്പ്, ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളില്‍ കാണുന്ന ഇതിനെ മുമ്പ് ഇന്ത്യയില്‍ കണ്ടതായി രേഖകളില്ല. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് റോഡില്‍ പക്ഷിനിരീക്ഷകരായ അഡ്വ.കെ.ജി. അജയ് കുമാര്‍, ബാജി കുരുവിള എന്നിവരാണ് നവംബര്‍ ആറിന് രാവിലെ ഇതിന്റെ ചിത്രമെടുത്തത്.
ചിത്രം മറ്റ് പക്ഷിനിരീക്ഷകര്‍ക്ക് അയച്ചുനല്‍കി യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് തന്നെയെന്ന് ഉറപ്പിച്ചു. ഇ-ബേര്‍ഡ് എന്ന സൈറ്റിലും വിവരം പങ്കുവെച്ചു.കോട്ടയം ബാറിലെ അഭിഭാഷകനാണ് ദേവലോകം അശോക്ഭവനില്‍ അജയ്കുമാര്‍.
പുതുപ്പള്ളിയില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയാണ് തേവരടിയില്‍ ബാജികുരുവിള.കിഴക്കന്‍ യൂറോപ്പില്‍നിന്ന് ആഫ്രിക്കയിലേക്ക് പറക്കുംവഴി പക്ഷി ഇന്ത്യയില്‍ എത്തിയതാകാമെന്ന് ബേര്‍ഡ് കൗണ്ട് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ പ്രവീണ്‍ ജയദേവന് പറഞ്ഞു.
Content Highlights: eurosian blackcap spotted in munnar; first time in india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..