തേനീച്ചക്കൂടുകളിൽ ഭക്ഷണം കണ്ടെത്തും; 'തേൻകൊതിച്ചി പരുന്ത്' നിളാതടത്തിലും


ചെറു ജീവികളെയും ഭക്ഷണമാക്കുന്ന ഇവ മഞ്ഞുകാലത്ത് യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും ദേശാടനം നടത്താറാണ് പതിവ്‌

തൃത്താലയിൽ ഭാരതപ്പുഴയുടെ തീരത്തെ നെൽവയലിന് മുകളിൽ വട്ടമിട്ട് പറക്കുന്ന തേൻകൊതിച്ചി പരുന്ത് (ഹണി ബസാർഡ്)

പട്ടാമ്പി: നിളാതടത്തിൽ വിരുന്നെത്തി ദേശാടനപ്പക്ഷിയായ തേൻകൊതിച്ചി പരുന്ത് (ഹണി ബസാർഡ്-Honey Buzzard). യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന യൂറോപ്യൻ ഹണി ബസാർഡ് തൃത്താലയിൽ ഭാരതപ്പുഴയോട് ചേർന്ന നിളാതടത്തിലെ നെൽവയലിലാണ് എത്തിയത്.

പേര് സൂചിപ്പിക്കുന്നതു പോലെ തേനീച്ചക്കൂടുകളിൽ നിന്നുമാണ് ഇവ ഭക്ഷണം ശേഖരിക്കുക. പക്ഷിനിരീക്ഷനായ ഷിനോ ജേക്കബ് കൂറ്റനാടാണ് ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഇതിനെ കണ്ടെത്തിയതും ചിത്രം പകർത്തിയതും. ചെറു ജീവികളെയും ഭക്ഷണമാക്കുന്ന ഇവ മഞ്ഞുകാലത്ത് യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും ദേശാടനം നടത്തും. കേരളത്തിൽ തേൻകൊതിച്ചി ഇതിനു മുമ്പ് എത്തിയത് കാസർകോട് ജില്ലയിലാണ്.

സാമൂഹിക മാധ്യമങ്ങൾ വഴി അഖിലേന്ത്യാതലത്തിലുള്ള പക്ഷിനിരീക്ഷണവിദഗ്ധരുടെ സഹായത്തോടെയാണ് തൃത്താലയിൽ കണ്ട പക്ഷിയെ തിരിച്ചറിഞ്ഞതെന്ന് ഷിനോ ജേക്കബ് പ്രതികരിച്ചു. പക്ഷിനിരീക്ഷണത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ബേഡ് കൗണ്ട് ഇന്ത്യയുടെ 2021-ലെ ഏറ്റവും അധികം നിരീക്ഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിനുള്ള പുരസ്കാരത്തിന് ഷിനോ ജേക്കബ് അർ​ഹനായിട്ടുണ്ട്. അതേ സമയം തൃത്താല മേഖലയിലെത്തിയ ദേശാടനപ്പക്ഷികളുടെ എണ്ണം ഇതോടെ 246 ആയി.

Content Highlights: european honey buzzard have been found in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented