ചിറകരിഞ്ഞ് കടലില്‍ തളളും;സ്രാവുകളുടെ നിലനില്‍പ്പിന് ഭീഷണിയായി സ്രാവ് ചിറക് വ്യാപാരം


വില്‍പ്പന്ക്ക് വെയ്ക്കുന്ന സ്രാവ് വിഭാഗങ്ങളെ സംരക്ഷണ വിഭാഗത്തില്‍പ്പെടുത്തണമെന്നാണ് സമുദ്ര സംരക്ഷണ സംഘടനകളുടെ ആവശ്യം.

പ്രതീകാത്മക ചിത്രം | Photo-Gettyimages

സ്രാവ് ചിറക് വ്യാപാരം സ്രാവുകളുടെ നിലനില്‍പ്പിന് ഗുരുതരഭീഷണിയുയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. വ്യാപാരത്തിനായി സ്രാവുകളെ വന്‍തോതില്‍ വേട്ടയാടുന്നത് നിമിത്തം ഇവ വംശനാശത്തിന്റെ വക്കിലാണെന്ന് ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ ആനിമല്‍ വെല്‍ഫെയര്‍ (ഐഎഫ്എഡബ്ല്യു) കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇത് സമുദ്രത്തിലെ ആവാസവ്യവസ്ഥയെ താറുമാറാക്കുന്നു.

സ്രാവുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും വംശനാശ ഭീഷണി ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യാപാരം നിയന്ത്രിക്കണമെന്നും ഐഎഫ്എഡബ്ല്യു പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ബാര്‍ബറ സ്ലീ പറഞ്ഞു. വില്‍പ്പന്ക്ക് വെയ്ക്കുന്ന സ്രാവ് വിഭാഗങ്ങളെ സംരക്ഷണ വിഭാഗത്തില്‍പ്പെടുത്തണമെന്നാണ് സമുദ്ര സംരക്ഷണ സംഘടനകളുടെ ആവശ്യം. ചെറുത് മുതല്‍ വലുത് വരെയുള്ള എല്ലാ ഇനം സ്രാവുകളും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്ന് ഐഎഫ്എഡബ്ല്യു റിപ്പോര്‍ട്ട് പറയുന്നു.

ടണ്‍ക്കണക്കിന് ചിറകുകളുടെ കച്ചവടമാണ് പ്രതിവര്‍ഷം സമുദ്ര വിപണനരംഗത്ത് നടക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളാണ് വിപണിയില്‍ പ്രധാനി. ടണ്‍ക്കണക്കിന് ചിറകുകളാണ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യൂറോപ്പില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. ആഗോള വിപണിയുടെ ഏറിയ പങ്കും കൈയ്യാളുന്നതും യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെ. ഏഷ്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് സ്രാവ് ചിറക് വ്യാപാരവുമായി ബന്ധപ്പെട്ട പ്രധാന കച്ചവടകേന്ദ്രങ്ങള്‍. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, ഇറ്റലി മുതലായവയാണ് വ്യാപരത്തില്‍ മുന്നിലുളള പ്രധാന രാജ്യങ്ങള്‍. ചൈനയും മുന്‍നിരയില്‍ ഉണ്ടെങ്കിലും പഠനത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല. ഹോങ് കോങ്, സിങ്കപ്പൂര്‍, തായ്‌വാന്‍ എന്നിവിടങ്ങളിലേക്ക് സ്രാവ് ചിറകുകള്‍ കയറ്റി അയക്കുന്നത് സ്‌പെയനില്‍ നിന്നാണ്. 2003 -2020 വരെ 51,795 ടണ്‍ കയറ്റിഅയച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നീക്കം ചെയ്ത സ്രാവിന്റെ ചിറക്‌ | Photo-Gettyimage

സ്രാവുകളെ അവയുടെ ചിറകുകള്‍ക്കായി വേട്ടയാടുന്ന രീതിയാണ് ഷാര്‍ക്ക് ഫിന്നിങ്(shark finning). ഇത്തരത്തില്‍ പിടിക്കുന്ന സ്രാവുകളെ അവയുടെ ചിറകുകള്‍ (ഷാര്‍ക്ക് ഫിന്‍ സൂപ്പുകള്‍ക്കായാണ് ഇവ ഉപയോഗിക്കുന്നത്) മുറിച്ചെടുത്ത ശേഷം വീണ്ടും കടലില്‍ തന്നെ ഉപേക്ഷിക്കുന്നതാണ് രീതി. എന്നാല്‍ ചിറകുകള്‍ നഷ്ടപ്പെടുന്നതോടെ നീന്താനാകാതെ ഇവ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോവുകയോ, ശ്വാസം ലഭിക്കാതെ ചത്തുപോവുകയോ (ചിറകരിയുമ്പോള്‍ സമുദ്ര ജലം ഫില്‍ട്ടര്‍ ചെയ്‌തെടുക്കാനുള്ള കഴിവ് സ്രാവുകള്‍ക്ക് നഷ്ടപ്പെടുകയും തുടര്‍ന്ന് ഓക്‌സിജന്റെ അഭാവം മൂലം ശ്വാസം മുട്ടി ചാവുകയും ചെയ്യും), മറ്റുജീവികള്‍ ഭക്ഷണമാക്കുകയോ ചെയ്യും.

ഷാര്‍ക്ക് ഫിന്നിങ്ങിന് നിരവധി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വംശനാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സ്രാവുകളുടെ വ്യാപാരം പരിമിതപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്‍കൈ എടുക്കണമെന്ന് ഐഎഫ്എഡബ്ല്യു റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. നിയമപ്രകാരം കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡാന്‍ജേര്‍ഡ് സ്പീഷിസ് ഓഫ് വൈല്‍ഡ് ഫോനാ ആന്‍ഡ് ഫ്ളോറാ (സിറ്റെസ്) പട്ടികയിലുള്ള സ്രാവ് വിഭാഗങ്ങളെ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത് നിയമവിരുദ്ധമാണ്.

Content Highlights: european countries hold major share in shark fin trade

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023

Most Commented